അഹമ്മദ് പട്ടേലിന് ഭീകരരുമായി ബന്ധം? വിജയ് രൂപാണി

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് എം പി അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രണ്ട് ദിവസം മുമ്പ് ഭീകര വിരുദ്ധ സ്വാഡ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഖാസിം എന്ന ഭീകരന്‍ അഹമ്മദ് പട്ടേലിന് ബന്ധമുളള സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ എക്കോ ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്നു. ഇതിന് പട്ടേല്‍ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായവര്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇവര്‍  അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടിരുന്നു. അതിനാല്‍ത്തന്നെ ഇവര്‍ […]

വിവാദങ്ങള്‍ കത്തുമ്പോള്‍ ആഗ്രയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് യോഗി ആദിത്യനാഥ്

ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കത്തി നില്‍ക്കവെ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ താജ്​മഹല്‍ സന്ദര്‍ശിക്കാനെത്തി. പൊതു ശുചീകരണം പ്രോത്​സാഹിപ്പിക്കുന്നതിനായി  ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 500 ഓളം ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്‍റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.  സഞ്ചാരികള്‍ക്കായി ആഗ്രകോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 14000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. താജ്മഹലിനെ കുറിച്ച്‌ […]

ഉത്തര്‍പ്രദേശില്‍ മേല്‍ജാതിക്കാരിയുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ കൊലപ്പെടുത്തി.

ലക്നൗ:  ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ജാതിക്കാരുടെ ക്രൂരതയില്‍ ദാരുണാന്ത്യം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന  ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 15നായിരുന്നു സംഭവം. മേല്‍ജാതിക്കാരുടെ വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ജോലിയുടെ ഭാഗമായി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു ദേവിയെന്ന സ്ത്രീയുടെ വീട്ടിലെത്തിയതായിരുന്നു യുവതി.  ചവറുശേഖരിക്കുന്നതിനിടെ ഒരു റിക്ഷയില്‍ തട്ടി സാവിത്രി നിലത്ത് വീണു. ഇതിനിടയില്‍ ആ വീട്ടിലെ ബക്കറ്റ് അറിയാതെ തട്ടിപ്പോവുകയും ചെയ്തു. ഇതോടെയാണ് […]

വിശ്വാസികളെ അഹിന്ദു എന്നതുകൊണ്ട് മാറ്റി നിര്‍ത്തേണ്ടതില്ല: കോഴിക്കോട് സാമൂതിരി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ  പിന്തുണച്ച് കോഴിക്കോട് സാമൂതിരി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്‍റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്. അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ല.  അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതില്‍  യോജിക്കുന്നില്ലെന്നും സാമൂതിരി വ്യക്തമാക്കി. വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും  സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി […]

ഡല്‍ഹിയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്നയിലെ ഗ്രാമത്തില്‍ നിന്നാണ് മലയാളിയായ അഞ്ജലിയെയും സുഹൃത്ത് സ്തുതിയെയും കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് ഇരുവരും പട്നയിലെത്തിയെന്ന സൂചന ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ കുട്ടികളെ  കാണാതായത്.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പട്നയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.  റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍  ഇവര്‍ അവിടെയുണ്ടെന്ന്  സ്ഥിരീകരിച്ചു. കാണാതായ പെണ്‍കുട്ടികളുടെ ചിത്രവും വിവരങ്ങളും വാട്സ്‌ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവരെ  […]

ജയലളിതയുടെ മരണം അറുമുഗസ്വാമി അന്വേഷിക്കും

ചെന്നൈ:  തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ്‌ എ അറുമുഗസ്വാമി അന്വേഷിക്കും. തമിഴ്നാട്‌ സര്‍ക്കാര്‍ ഇന്നലെയാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. മുന്‍പ് തമിഴ്നാട്‌ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമി, സര്‍ക്കാര്‍ ജയളിതയുടെ മരണകാരണം വെളിച്ചത്തുകൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. പല മാധ്യമങ്ങളും സംഘടനകളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.

അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ കളിത്തോഴിയായി കുഞ്ഞു സിവ. ധോണിയുടെ മകളുടെ മലയാളം പാട്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു

മുംബൈ: ”അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ…” എന്ന ഗാനം കേള്‍കാത്തവരും അത് ഒരു വട്ടമെങ്കിലും ഏറ്റുപാടാത്തവരും ചുരുക്കമായിരിക്കും.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതത്തിലെ എം.ജി.ശ്രീകുമാറും ചിത്രയും ചേര്‍ന്ന് പാടിയ ഗാനം അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കാന്‍  വഴിയില്ല. സംഭവം വേറൊന്നുമല്ല   ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ രണ്ടു വയസ്സുകാരി മകള്‍ സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ വീഡിയോ സോംഗ് യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത സിവയുടെ പാട്ട് മലയാളി പെണ്‍കുട്ടികളെപ്പോലും അത്ഭുതപ്പെടുത്തുകയാണ്. മകളുടെ പേരിലുളള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ധോണി തന്നെയാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. […]

ക്രോസ്​ കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്:  പ്രശസ്ത ക്രോസ്​ കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ (29) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഒാടെ ഹൈദരാബാദ്​ നഗരത്തതിലെ റിങ്​ റോഡിലാണ്​ അപകടമുണ്ടായത്. തോലിചൗകിയിലെ വീട്ടിലേക്ക്​ ഭര്‍ത്താവ്​ അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയായിരുന്നു  അപകടം.  നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. തലക്ക്​ പരിക്കേറ്റ സനയെ ഉടന്‍  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെട്ടു . അമിതവേഗമാണ് മരണ കാരണമെന്നാണ് നിഗമനം. വിഷാദത്തിനും ആത്മഹത്യ​ക്കുമെതിരെ പരിപാടികളുമായി രാജ്യത്തുടനീളം റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര […]

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡല്‍ഹി:   ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി വൈകിപ്പിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍റെ  നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും പ്രഖ്യാപനം. രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ്   കമ്മീഷന്‍  ആലോചിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്. ഒക്ടോബര്‍ 12 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍പ്രദേശിലെ തീയതി പ്രഖ്യാപിച്ചത്. നവംബര്‍ ഒമ്പതിനാണ് ഇവിടെ  തെരഞ്ഞെടുപ്പ്.  ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്തിലെ തീയതി നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഡിസംബര്‍  […]

മെര്‍സലിനു പിന്തുണയുമായി സ്റ്റൈല്‍ മന്നനും രംഗത്ത്

ചെന്നൈ: മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം തമിഴകത്തു കത്തിപ്പടരവേ ചിത്രത്തിന്‍റെ  അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രജനീകാന്തും രംഗത്ത്.  ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും രജനീകാന്ത് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു […]