ബ്ലൂടൂ​ത്ത് ഉ​പ​യോ​ഗി​ച്ച്‌ കോ​പ്പിയടി; സി​വി​ല്‍ സ​ര്‍​വീ​സ് പരീക്ഷയ്ക്കിടെ കൃത്രിമം കാണിച്ച ഐ.​പി.​എ​സ്​ ട്രെ​യി​നി ഓ​ഫി​സ​ര്‍ പി ​ടി​യി​ല്‍

ചെ​ന്നൈ: സി​വി​ല്‍ സ​ര്‍​വീ​സ് മെ​യി​ന്‍ പ​രീ​ക്ഷ​ക്കി​ടെ ബ്ലൂ ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ച്‌ കോ​പ്പി അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി ഐ .​പി.​എ​സ്​ ട്രെ​യി​നി ഓ​ഫി​സ​ര്‍ പി ​ടി​യി​ല്‍. ത​മി​ഴ്​​നാ​ട്​ തി​രു​ന​ല്‍​വേ​ലി നം​ഗു​നേ​രി സ​ബ്ഡി​വി​ഷ​നി​ലെ എ.​എ​സ്.​പി എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​ഫീ​ര്‍ ക​രീം ആ​ണ് പി​ടി​യി​ലാ​യ​ത്.  ഇയാളെ കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യ ജോയ്​സിയെ ഹൈ​ദ​രാ​ബാ​ദ് പൊ​ലീ​സ് അറസ്റ്റ് ചെയ്തു. സര്‍വീസില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ കരീം നേരിടേണ്ടിവരും. ചെ​ന്നൈ ന​ഗ​ര​ത്തി​ലെ എ​ഗ്​മൂ​ര്‍ പ്ര​സി​ഡ​ന്‍​സി ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ തി​ങ്ക​ളാ​ഴ്​​ച പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ്​ […]

നൂറുവയസുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്ത് കൊന്നു

മീററ്റ്:മീററ്റില്‍  നൂറുവയസ്സുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു. മീററ്റിലെ ജാനി ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍മൂലം കിടപ്പിലായിരുന്നു വൃദ്ധ. സഹോദരനൊപ്പം കഴിയുകയായിരുന്ന ഇവരെ മദ്യലഹരിയിലായിരുന്ന അങ്കിത് പുനിയ എന്ന യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് സഹോദരനും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും വൃദ്ധ മരിച്ചിരുന്നു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ യുവാവ് ഇവരുടെ  മുഖം പൊത്തിപ്പിടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.  

സഹജീവികളോടുള്ള ക്രൂരത ഇങ്ങനെയോ?ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു

വളര്‍ത്തുമൃഗങ്ങള്‍ക്ക് പലവിധത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുന്നത് സ്വാഭാവിക കാഴ്ചയാണ്. ഇതിന്‍റെ പേരില്‍ അവയെ ക്രൂരമായി ശിക്ഷിക്കുന്നതും കുറവല്ല. എന്നാല്‍ എഴുതാന്‍ അറിയാത്തതിന് വളര്‍ത്തു മൃഗങ്ങളെ ശിക്ഷിച്ചാലോ… അത്തരത്തില്‍  ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ  പുതിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാം. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള അനാവശ്യ ശ്രമമാണ് യുവാവ് നടത്തുന്നത്.  ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും ഒന്നും മനസ്സിലാകാതെ നായ അതെല്ലാം സഹിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. യുവാവിന്‍റെ […]

സിഗ്നല്‍ കാത്തുകിടന്ന കാറിന്‍റെ മേല്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി പരസ്യമോഡല്‍ മരിച്ചു

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരിച്ചു . ഞായറാഴ്ച രാത്രി 2 മണിക്കാണ് അപകടമുണ്ടായത്. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍   അഭിഷേകും സുഹൃത്തുക്കളായ  രണ്‍ ദീപും യോഗേഷും സഞ്ചരിച്ച കാറിന്‍റെ മേല്‍ നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാര്‍  ഇടിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്‍റെ  ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാവുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനു പിന്നാലെ രാജസ്ഥാനിലുണ്ടായ ഒഴിവില്‍ കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനാണ് തീരുമാനം. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും എന്നാണ് വിവരം. നവംബര്‍ ആറിനാണു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇരുനൂറ്  അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160 ഉം കോണ്‍ഗ്രസിന് 24 എംഎല്‍എമാരുമാണ് ഉള്ളത്.  

ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷന്‍ സിറ്റിങ് ഇന്ന് തുടങ്ങും

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.  പളനിസ്വാമി സര്‍ക്കാരാണ് കേസ് അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയമിച്ചത്. ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും  തെളിവെടുപ്പ് നടത്തും. മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കും തെളിവുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം.നവംബര്‍ 22 വരെയാണ് തെളിവുകള്‍ നല്‍കാനുള്ള സമയം വനം വകുപ്പ് മന്ത്രി ദിണ്ടുഗല്‍ സി. ശ്രീനിവാസന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ ജയലളിതയുടെ […]

അരുണാചലില്‍ 7 പേരുടെ മരണത്തിനിടയാക്കിയ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അരുണാചലില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 6ന് പൈലറ്റടക്കം ഏഴ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ  ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വിമാനം തകരുന്നതിന്‍റെ  19 സെക്കന്‍റുള്ള വീഡിയോയാണ് പുറത്തു വന്നത്. വിമാനത്തിന്‍റെ  എയര്‍ റോട്ടര്‍ തകരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമുദ്ര നിരപ്പില്‍ നിന്നും 17000 അടി മുകളില്‍ വെച്ചായിരുന്നു റഷ്യന്‍ നിര്‍മ്മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കരസേന ക്യാമ്പിലേക്ക് സാധനങ്ങളെത്തിക്കാന്‍ പോകുന്നതിനിടെ ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള തവാങ്ങ് മേഖലയിലായിരുന്നു അപകടം. […]

‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്‍റെ  ഭാഗമായി പശുക്കള്‍ക്കും ആപ്പ്

കൊല്‍ക്കത്ത: ആംബുലന്‍സിനും ആശുപത്രികള്‍ക്കും പിന്നാലെ പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പും. ആര്‍എസ്‌എസ് അനുകൂല സംഘടനയായ ഗോസേവ പരിവാര്‍ നടത്തുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്‍റെ  ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത്. ‘സെല്‍ഫി വിത്ത് ഗോമാതാ’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലാക്കാനുമാണ്  ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതെങ്കിലും  പശുവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള  പദ്ധതിയും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. 2015ല്‍ ഞങ്ങള്‍ മത്സരം നടത്തിയപ്പോള്‍ വാട്സാപ്പ് വഴിയായിരുന്നു എന്‍ട്രികള്‍ ക്ഷണിച്ചത്. അത് ചില സാങ്കേതിക തടസ്സങ്ങള്‍ക്ക് വഴിവെച്ചിരുന്നു. […]

പണിപറ്റിച്ച് ആധാര്‍ കാര്‍ഡ്

ഡെറാഡൂണ്‍:  ഹരിദ്വാറിനടുത്ത ഗൈന്ധി ഖട്ട ഗ്രാമ വാസികളെല്ലാം ജനിച്ചത് ജനുവരി ഒന്നിന്!. വല്യുമ്മയുടെ പ്രായം 22 ഉം ചെറുമകന് 60 ഉം!. സംഭവം മറ്റൊന്നുമല്ല, ആധാര്‍ കാര്‍ഡാണ് വമ്പന്‍ തെറ്റുകളുമായി പണിപറ്റിച്ചത്. ഇവിടുത്തെ  എണ്ണൂറു  കുടുംബങ്ങളുടെയും ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്ന് എന്നാണ് ജനന തീയതിയായി പ്രിന്‍റ് ചെയ്തിരിക്കുന്നത്.ആധാര്‍ എന്‍റോള്‍മെന്‍റ് സേവനം നല്‍കിയ സ്വകാര്യ ഏജന്‍സിക്ക് പറ്റിയ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ജനനതീയതിയില്‍ മാത്രമല്ല  പ്രായം രേഖപ്പെടുത്തിയ സംഭവവും പരാതിയില്‍ ലഭിച്ചിട്ടുണ്ട്. ആധാറിലെ തെറ്റുകള്‍ തങ്ങള്‍ക്ക് സാമൂഹിക […]

മാധ്യമപ്രവര്‍ത്തകനു നേരെ ഭീഷണിയുമായി രാധേ മാ

സാംഭാല്‍: ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയതുമാണ്. ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്  ക്ഷുഭിതയായത്. വീഡിയോ കാണാം. മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും ക്യാമറകള്‍ എടുത്ത് പുറത്തു പോകാനും അവര്‍ ആവശ്യപ്പെട്ടു. പതിനഞ്ചു  ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. അതേസമയം, തന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും, തനിക്ക് അതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനപീഡനം […]