മാധ്യമപ്രവര്‍ത്തകനു നേരെ ഭീഷണിയുമായി രാധേ മാ

സാംഭാല്‍: ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയതുമാണ്. ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്  ക്ഷുഭിതയായത്.

വീഡിയോ കാണാം.

മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും ക്യാമറകള്‍ എടുത്ത് പുറത്തു പോകാനും അവര്‍ ആവശ്യപ്പെട്ടു. പതിനഞ്ചു  ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. അതേസമയം, തന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും, തനിക്ക് അതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ചു വീട്ടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറുടെ സീറ്റില്‍ കയറി ഇരുന്ന സംഭവവും അടുത്ത കാലത്ത് വിവാദമായിരുന്നു.

 

prp

Leave a Reply

*