നൂറുവയസുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്ത് കൊന്നു

മീററ്റ്:മീററ്റില്‍  നൂറുവയസ്സുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു. മീററ്റിലെ ജാനി ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ല.

വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍മൂലം കിടപ്പിലായിരുന്നു വൃദ്ധ. സഹോദരനൊപ്പം കഴിയുകയായിരുന്ന ഇവരെ മദ്യലഹരിയിലായിരുന്ന അങ്കിത് പുനിയ എന്ന യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ശബ്ദംകേട്ട് സഹോദരനും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും വൃദ്ധ മരിച്ചിരുന്നു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ യുവാവ് ഇവരുടെ  മുഖം പൊത്തിപ്പിടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

 

prp

Related posts

Leave a Reply

*