മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറിലേക്ക് മാറ്റി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. 2018 ഫെബ്രുവരി ആറിനകം എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ച്‌ 31 ന് മുമ്പ് ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതു കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  

തക്കാളിയും പൊള്ളുന്നു;

മുംബൈ: ഉള്ളിക്കു വില കൂടിയതിനു പിന്നാലെ തക്കാളിയുടെ വിലയും വര്‍ധിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. 20-25 രൂപയ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. കേരളത്തിലെ വിപണികളില്‍ 45 മുതല്‍ 50 രൂപവരെയാണ്  ഇപ്പോള്‍ ഉള്ളി വില. കഴിഞ്ഞയാഴ്ചകളില്‍ നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെയാണ് വില ഉയരാന്‍ തുടങ്ങിയത്. നിലവില്‍ ക്വിന്‍റലിന് 3000 മുതല്‍ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏതായാലും പെട്ടന്നുണ്ടായ വിലക്കയറ്റം […]

ഹിന്ദു ജനസംഖ്യയില്‍ കാര്യമായ ഇടിവ്; 8 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹിന്ദു ജനസംഖ്യയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നും ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മിസോറം, നാഗാലന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്കാണ്  ന്യൂനപക്ഷപദവി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള മിസോറം, മേഘാലയ, നാഗാലന്‍ഡ് അരുണാചല്‍പ്രദേശ്, ഗോവ, കേരളം, മണിപ്പുര്‍, തമിഴ്നാട്  തുടങ്ങിയ സ്ഥലങ്ങളില്‍  […]

പെട്രോളും ഡീസലും ആവശ്യമില്ലാത്ത ബൈക്ക് വിപണിയിലേക്ക്

ന്യൂഡല്‍ഹി: ഇതാ ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍  നിരത്തുകളിലേക്കിറങ്ങാന്‍ പോവുകയാണ്. പൂര്‍ണമായും എഥനോള്‍ ഇന്ധനമാക്കുന്ന ബൈക്കുകള്‍ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഢ്കരി അറിയിച്ചത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പുതിയ പദ്ധതിയന്നും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന വാഹനങ്ങളുടെ വിലയ്ക്കു തന്നെ 100% എഥനോളില്‍ ഓടുന്ന ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തിക്കുകയെന്നും ഗഢ്കരി വ്യക്തമാക്കി.  

”ബ്ലാക്ക് ബെല്‍റ്റ്‌ ഡാ..”രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തു വന്നാല്‍ നവമാധ്യമങ്ങള്‍ക്ക് വിശ്രമം ഉണ്ടാവില്ല. അദ്ദേഹം എന്ത് ചെയ്താലും അത് വൈറല്‍ ആകും. ഇപ്പോഴിതാ ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയില്‍ ബ്ലാക്ക്ബെല്‍റ്റാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ പരീശിലകനോടൊപ്പം കരാട്ടെ അഭ്യസിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താന്‍ ബ്ലാക്ക് ബെല്‍റ്റുകാരനാണെന്ന കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ സൃടിച്ചിരുന്നു. ഇത് തള്ളാണെന്നും മറ്റും  കമന്‍റുകള്‍ വന്നതോടെയാണ് കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദന ചിത്രങ്ങള്‍ […]

തമിഴ്നാട്ടില്‍ മഴ കനക്കുന്നു

ചെന്നൈ: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ തമിഴ്നാട്ടില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. റോഡിനോട് ചേര്‍ന്നുള്ള വീടുകളിലെല്ലാം വെള്ളത്തിനടിയിലായി. തെക്കന്‍ തീരദേശ മേഖലയിലാണ് മഴ എറ്റവുമധികം ശക്തി പ്രാപിച്ചിട്ടുളളത്. ചെന്നൈ അടക്കം തമിഴ്നാടിന്‍റെ തീരദേശ മേഖലകളിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതികളെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്.പി വേലുമണി പറഞ്ഞു. 48 മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അഞ്ച് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി അമിത് ഷാ എത്തുന്നു

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്ത് സന്ദര്‍ശിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുന്നു. ഈ മാസം 5 മുതല്‍ പത്തുവരെയാണ് അദ്ദേഹം ഗുജറാത്തിലെത്തുക. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും തിരിച്ചടിയാകുമെന്നതിനാല്‍ നേതൃത്വം അതീവ ജാഗ്രതയിലാണ്. പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ പ്രാധാന്യം നല്‍കുക. സംസ്ഥാനത്തുടനീളം അദ്ദേഹം പര്യടനം നടത്തും. അതേസമയം  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, […]

കല്യാണ ചടങ്ങിനിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 11 മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണ ചടങ്ങിനിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു ഗര്‍ഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്. ജയ്പൂരിന് സമിപം കട്ലോയി ഗ്രാമത്തിലായിരുന്നു സംഭവം. ഉയര്‍ന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിള്‍ പൊട്ടി വീണതാണ് അപകടത്തിനു കാരണമായത്. വൈദ്യുതി നിര്‍ത്താന്‍ കഴിയാതെ പോയതും  അപകടത്തിന്‍റെ തീവ്രത വര്‍ധിക്കാനിടയായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ല‍ക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

പാചകവാതക വില കുത്തനെ കൂട്ടി

കൊച്ചി:രാജ്യത്ത് പാചകവാതകത്തിന് വില കുത്തനെ കൂട്ടി. സിലിണ്ടറിന് 94 രൂപയാണ് വര്‍ധിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള എണ്ണകമ്പനികളുടെ അറിയിപ്പ് ഇന്ന് പുലര്‍ച്ചെയാണ് പാചക വാതക വിതരണക്കാര്‍ക്ക് ലഭിച്ചത്. അടുത്തവര്‍ഷം മുതല്‍ സബ്സിഡി പൂര്‍ണ്ണമായി നിര്‍ത്തുന്നതിന്‍റെ  ഭാഗമായാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. 635 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 729 രൂപ നല്‍കണം.  വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപ കൂടി. 1143 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ 1289 രൂപ നല്‍കണം. കുത്തനെയുള്ള വില വര്‍ധനവില്‍ […]

ജനഗണമന ആലപിക്കാത്തവര്‍ക്ക് പാക്കിസ്ഥാനില്‍ പോകാം: അ​ശോ​ക് ല​ഹോ​തി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ഗാ​ന​മാ​യ ‘ജ​ന​ഗ​ണ​മ​ന’ എ​ല്ലാ ദി​വ​സ​വും നി​ര്‍​ബ​ന്ധ​മാ​യും ആ​ല​പി​ക്ക​ണ​മെ​ന്ന് ജ​യ്പു​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വ്. കോര്‍പറേഷനില്‍ ജോലിക്ക് ഹാജരാകുന്നവര്‍ രാവിലെ ജണഗണമനയും വൈകീട്ട് വന്ദേമാതാരവും ആലപിക്കണമെന്നും ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ പാക്കിസ്ഥാ​നി​ലേ​ക്ക് പോ​ക​ണ​മെ​ന്നും ജ​യ്പു​ര്‍ മേ​യ​ര്‍ അ​ശോ​ക് ല​ഹോ​തി വ്യക്തമാക്കി. ജ​യ്പു​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു  ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ രാ​ജ്യ​സ്നേ​ഹം വ​ള​ര്‍​ത്തു​ന്ന​തിനും മികച്ച ജോ​ലി അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തിനും ദേ​ശീ​യ ഗാ​ന​ലാ​പ​നം സ​ഹാ​യി​ക്കു​മെന്നും  മേയര്‍ പറഞ്ഞു.