ന്യൂഡല്‍ഹി: ഇതാ ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍ നിരത്തുകളിലേക്കിറങ്ങാന്‍ പോവുകയാണ്.
പൂര്‍ണമായും എഥനോള്‍ ഇന്ധനമാക്കുന്ന ബൈക്കുകള്‍ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഢ്കരി അറിയിച്ചത്.
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പുതിയ പദ്ധതിയന്നും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന വാഹനങ്ങളുടെ വിലയ്ക്കു തന്നെ 100% എഥനോളില്‍ ഓടുന്ന ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തിക്കുകയെന്നും ഗഢ്കരി വ്യക്തമാക്കി.

