ഹിന്ദു ജനസംഖ്യയില്‍ കാര്യമായ ഇടിവ്; 8 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹിന്ദു ജനസംഖ്യയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നും ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വ്യക്തമാക്കി.

ലക്ഷദ്വീപ്, മിസോറം, നാഗാലന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്കാണ്  ന്യൂനപക്ഷപദവി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള മിസോറം, മേഘാലയ, നാഗാലന്‍ഡ് അരുണാചല്‍പ്രദേശ്, ഗോവ, കേരളം, മണിപ്പുര്‍, തമിഴ്നാട്  തുടങ്ങിയ സ്ഥലങ്ങളില്‍  ഇപ്പോഴും ഇവരെ  ന്യൂനപക്ഷമായി കണക്കാക്കുന്നു.

ഈ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാത്തത് ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള അനുച്ഛേദങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു.

prp

Related posts

Leave a Reply

*