തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ കാര്‍ട്ടൂണ്‍ രൂപത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിസ്റ്റ് ജി. ബാലക്ക് ജാമ്യം

തിരുനല്‍വേലി: തമിഴ്‌നാട്‌  മുഖ്യ മന്ത്രി എടപ്പാടി പളനിസാമിയെയും തമിഴ്നാട് പൊലീസ് കമ്മീഷണറെയും കാര്‍ട്ടൂണില്‍ കളിയാക്കി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലക്ക് ജാമ്യം. തിരുനെല്‍വേലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലം ദമ്പതിമാരും രണ്ടു കുട്ടികളും തിരുനെല്‍വേലി കളക്ടറേറ്റ് വളപ്പില്‍ ഒക്ടോബര്‍ 23നു ജീവനൊടുക്കിയ സംഭവം ആസ്പദമാക്കി ബാല വരച്ച കാര്‍ട്ടൂണാണു വിവാദമായത്. തമിഴ്നാട് മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും നഗ്ന ചിത്രങ്ങളില്‍ സ്വാകാര്യ ഭാഗങ്ങള്‍ കറന്‍സി നോട്ടുകള്‍ക്കൊണ്ട് മറച്ച നിലയിലും മുന്‍പിലായി കത്തുന്ന […]

കുതിരപ്പുറത്തുനിന്ന് വീണ 6 വയസ്സുകാരിക്ക് മസ്തിഷ്ക മരണം

മുംബൈ: വിനോദയാത്രയ്ക്കെത്തിയ പെണ്‍കുട്ടിക്ക് കുതിരപ്പുറത്തുനിന്ന് വീണ് മസ്തിഷ്ക മരണം. ഝാന്‍വി ശര്‍മ്മ എന്ന ആറു വയസുകാരിക്കായിരുന്നു ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കൂപറേജ് ഘോഷ ഗാര്‍ഡനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കും സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഝാന്‍വി കുതിര സവാരിക്കെത്തിയത്. റൈഡിംഗിനിടെ കുതിരപ്പുറത്തുനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ  ഉടന്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുതിരയുടെ റൈഡര്‍ ആയ സോഹം ജയ്സാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

2022 നുള്ളില്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കും : നിതി ആയോഗ്

ന്യൂഡല്‍ഹി: 2022നുള്ളില്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കുമെന്ന്​ നീതി ആയോഗ്​. ന്യൂ ഇന്ത്യ എന്ന പദ്ധതിയിലൂടെ പട്ടിണി, അഴിമതി, തീവ്രവാദം, വര്‍ഗീയത എന്നിവ ഇല്ലാതാക്കുമെന്നാണ്​ നീതി ആയോഗ്​ അറിയിച്ചിരിക്കുന്നത്​. ആസൂത്രണ കമീഷന്​ പകരമുള്ള സംവിധാനമാണ്​ നീതി ആയോഗ്​. ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലാണ്​ നീതി ആയോഗി​​ന്‍റെ ഭാവി പദ്ധതികളെ കുറിച്ച്‌​ വൈസ്​ ചെയര്‍മാന്‍ രാജീവ്​ കുമാര്‍ സൂചിപ്പിച്ചത്​. ലോകത്തിലെ മികച്ച്‌​ മൂന്ന്​ സമ്ബദ്​വ്യവസ്ഥകളില്‍ ഒന്നാകും ഇന്ത്യ. 2047 വരെ 8 ശതമാനം നിരക്കില്‍ സമ്ബദ്​വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019 […]

ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാസം 12 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി:  ഐആര്‍സിടിസി അക്കൌണ്ടില്‍ ആധാര്‍ വിവരം നല്‍കിയവര്‍ക്ക് ഇനി മുതല്‍ 12 ട്രെയിന്‍ ടിക്കറ്റുകള്‍ മാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതുവരെ മാസം ആറ് ടിക്കറ്റുകള്‍ മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ തീരുമാനം ഒക്ടോബര്‍ 26 മുതല്‍ പ്രാബല്യത്തിലായതായാണ് റിപ്പോര്‍ട്ട്. അതേസമയം ഐആര്‍സിടിസി അക്കൌണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് തുടര്‍ന്നും പ്രതിമാസം ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുക്കു ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം ആറില്‍ കൂടിയാല്‍ തുടര്‍ന്നുള്ള ഓരോ […]

സി​സ്റ്റ​ര്‍ റാ​ണി മ​രി​യ ഇ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക്

ഇ​ന്‍​ഡോ​ര്‍: ഭാ​ര​ത​സ​ഭ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ര​ക്ത​സാ​ക്ഷി സി​സ്റ്റ​ര്‍ റാ​ണി മ​രി​യ ഇ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക്. ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലൊ​രു​ക്കു​ന്ന വേ​ദി​യി​ല്‍ രാ​വി​ലെ പ​ത്തി​നാ​ണു വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​പ​ദ​വി പ്ര​ഖ്യാ​പ​നം. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ജ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, ബോം​ബെ ആ​ര്‍​ച്ച്‌ ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ്, തുടങ്ങിയവരുള്‍പ്പെടെ രാജ്യത്തിന്‍റെ  അകത്തും പു​റ​ത്തും നി​ന്നു​മാ​യി അമ്പതോ​ളം മെ​ത്രാ​ര്‍ ശു​ശ്രൂ​ഷ​ക​ളി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. ഫ്രാ​ന്‍​സി​സ്ക​ന്‍ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍  സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ […]

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും  ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൊബൈലും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി എസ് എം എസ് വഴി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് […]

എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുള്ള എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കൗണ്‍സില്‍ ഓഫ് സൈന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ജീവനക്കാരനെതിരെ സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. സഹപ്രവര്‍ത്തകന്‍ അനുമതിയില്ലാതെ കൈയില്‍ പിടിച്ചെന്നായിരുന്നു ഹര്‍ജിക്കാരിയുടെ പരാതി. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ സിഎസ്‌ഐആര്‍ അച്ചടക്കസമിതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക താല്‍പ്പര്യത്തോടെ നടത്തുന്ന സ്പര്‍ശനങ്ങളും സമീപനങ്ങളും ലൈംഗികാതിക്രമം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, ആകസ്മികമായ ശാരീരിക സ്പര്‍ശനങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് വിധിയില്‍ പറയുന്നു. […]

സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി:അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ പീഡിപ്പിച്ച  സംഭവത്തില്‍ രാകേഷ്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ദില്ലിയിലാണ് സംഭവം. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് രാകേഷ്. കളിക്കാനായി കുട്ടി വീട്ടിലെത്തിയപ്പോള്‍ 4 വയസ്സുളള മകനും 2 വയസ്സുളള മകളും നോക്കി നില്‍ക്കെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ഉടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ കുട്ടിയുടെ മാതാവ് […]

യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റും യുവ നേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.     കിലോരയിലെ തോട്ടത്തിലാണ്  ഗൗഹറിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. താഴ്വരയിലെ യുവാക്കള്‍ ഭീകരവാദത്തിനെതിരെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കുന്നത് കൊണ്ടാണ് ഭീകരര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് ഡോ. സുരേഷ് അജയ് മഗോത്ര പ്രസ്താവനയില്‍ പറഞ്ഞു.     ബി.ജെ.പി ദേശീയ അധ്യക്ഷന്‍ […]

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ചെന്നൈ: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഏതാണ്ട് സംതംഭിച്ച നിലയിലായി. കനത്ത  മഴയെത്തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്കൂടി അവധി പ്രഖ്യാപിച്ചു. 2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു കുറച്ച്‌ ദിവസം മുമ്പ് സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത […]