സി​സ്റ്റ​ര്‍ റാ​ണി മ​രി​യ ഇ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക്

ഇ​ന്‍​ഡോ​ര്‍: ഭാ​ര​ത​സ​ഭ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ര​ക്ത​സാ​ക്ഷി സി​സ്റ്റ​ര്‍ റാ​ണി മ​രി​യ ഇ​ന്ന് വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക്. ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലൊ​രു​ക്കു​ന്ന വേ​ദി​യി​ല്‍ രാ​വി​ലെ പ​ത്തി​നാ​ണു വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​പ​ദ​വി പ്ര​ഖ്യാ​പ​നം.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ജ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, ബോം​ബെ ആ​ര്‍​ച്ച്‌ ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ്, തുടങ്ങിയവരുള്‍പ്പെടെ രാജ്യത്തിന്‍റെ  അകത്തും പു​റ​ത്തും നി​ന്നു​മാ​യി അമ്പതോ​ളം മെ​ത്രാ​ര്‍ ശു​ശ്രൂ​ഷ​ക​ളി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.

ഫ്രാ​ന്‍​സി​സ്ക​ന്‍ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍  സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ റാ​ണി മ​രി​യ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​ര്‍ ഉ​ദ​യ്ന​ഗ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണു സേ​വ​നം ചെ​യ്തി​രു​ന്ന​ത്. 1995 ഫെ​ബ്രു​വ​രി 25നു ​ഇ​ന്‍​ഡോ​ര്‍-​ഉ​ദ​യ്ന​ഗ​ര്‍ റൂ​ട്ടി​ല്‍ ബ​സ് യാ​ത്ര​യ്ക്കി​ടെ വാ​ട​ക​ക്കൊ​ല​യാ​ളി​യാ​യ സ​മ​ന്ദ​ര്‍​സിം​ഗി​ന്‍റെ ക​ത്തി​ക്കി​ര​യാ​യി സി​സ്റ്റ​ര്‍  ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

prp

Leave a Reply

*