2022 നുള്ളില്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കും : നിതി ആയോഗ്

ന്യൂഡല്‍ഹി: 2022നുള്ളില്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കുമെന്ന്​ നീതി ആയോഗ്​. ന്യൂ ഇന്ത്യ എന്ന പദ്ധതിയിലൂടെ പട്ടിണി, അഴിമതി, തീവ്രവാദം, വര്‍ഗീയത എന്നിവ ഇല്ലാതാക്കുമെന്നാണ്​ നീതി ആയോഗ്​ അറിയിച്ചിരിക്കുന്നത്​. ആസൂത്രണ കമീഷന്​ പകരമുള്ള സംവിധാനമാണ്​ നീതി ആയോഗ്​.

ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലാണ്​ നീതി ആയോഗി​​ന്‍റെ ഭാവി പദ്ധതികളെ കുറിച്ച്‌​ വൈസ്​ ചെയര്‍മാന്‍ രാജീവ്​ കുമാര്‍ സൂചിപ്പിച്ചത്​. ലോകത്തിലെ മികച്ച്‌​ മൂന്ന്​ സമ്ബദ്​വ്യവസ്ഥകളില്‍ ഒന്നാകും ഇന്ത്യ. 2047 വരെ 8 ശതമാനം നിരക്കില്‍ സമ്ബദ്​വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2019 ഓടെ പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന വഴി റോഡുകളുടെ നവീകരണം പൂര്‍ത്തിയാകുമെന്നൂം അതുവഴി ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം  ​വ്യക്തമാക്കി.

prp

Related posts

Leave a Reply

*