തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പാസായത്തിന്‍റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തില്‍ പൊതുകാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയും സോളാര്‍ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്‍റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും പ്രധാനമായും അന്വേഷിക്കുക. സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം […]
Category: National
കിടിലന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ;കൊച്ചിയില്‍ നിന്ന്‍ 1,399 രൂപയ്ക്ക് ബംഗളൂരുവിലേക്ക് പറക്കാം
ന്യൂഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചിത കാലത്തേയ്ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര എന്ന വാഗ്ദാനവുമായി എയര്‍ ഏഷ്യ. 1,299 രൂപ മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. എയര്‍ ഏഷ്യ ഡോട്ട് കോം വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേയ്ക്ക് 1,399 രൂപയാണ് നിരക്ക്. ബംഗളൂരുവില്‍ നിന്ന് കൊച്ചിക്കും ഇതേ നിരക്കില്‍ യാത്ര ചെയ്യാം. 1,399 രൂപയ്ക്ക് ഹൈദരാബാദ് ബംഗളൂരു, 1,499 രൂപയ്ക്ക് ഗുവാഹതി ഇംഫാല്‍, 1,599 രൂപയ്ക്ക് ബഗ്ദോഗ്ര കൊല്‍ക്കത്ത, പൂനെ ബംഗളൂരു, 2999 രൂപയ്ക്ക് ന്യൂഡല്‍ഹി ഗോവ, എന്നിങ്ങനെയാണ് […]
റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റില്‍
ചണ്ഡിഗഡ്: ഹരിയാനയിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍. സിബിഐയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുട്ടിയുടെ അച്ഛന്‍റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
നോട്ട് നിരോധനം വിജയകരം, കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു:മോദി
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിന് ഒരു വര്‍ഷം തികയവെ രാജ്യത്തെ നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ പരിശ്രമത്തിനു വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഇന്ന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ ഇതുവരെയുണ്ടാകാത്ത വര്‍ദ്ധന ഉണ്ടായി.കൂടാതെ വായ്പകളുടെ പലിശ കുറഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം […]
‘മയ്യം വിസിലു’മായി കമല്‍ഹാസന്‍;തമിഴ്നാടിനെ നന്മയുടെ ദേശമാക്കും
ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പ്രഖ്യാപന വാര്‍ത്ത കാത്തുനിന്നവരെ ഞെട്ടിച്ച് കമല്‍ഹാസന്‍റെ വാര്‍ത്താസമ്മേളനം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍’എന്ന പുതിയ ആപ്പ് പുറത്തിറക്കി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ പറഞ്ഞു. ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധികളും രോഗങ്ങളും പടരുകയാണ്. അതിനുള്ള […]
സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
സിഡ്നി: സിഡ്നിയിലെ സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. എട്ടു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബാങ്ക്സിയ റോഡ് പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. 24 കുട്ടികളും ഒരു അധ്യാപികയുമാണ് അപകടസമയത്ത് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതാണോ എന്ന സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ […]
പിറന്നാള്‍ ആഘോഷങ്ങള്‍ഇല്ല; ചെന്നൈയില്‍ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പം കമല്‍ഹാസന്‍
ചെന്നൈ: തന്‍റെ 63-ാം ജന്‍മദിനമായ ഇന്ന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനാണ് താരത്തിന്‍റെ തീരുമാനം. ഇത്തവണത്തെ ജന്‍മദിനം ആഘോഷമാക്കുന്നില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കമല്‍ഹാസന്‍റെ വക്താവ് പറഞ്ഞു. മാത്രമല്ല, പള്ളികരണൈയില്‍ കമല്‍ഹാസന്‍റെ സാമൂഹ്യ സേവന സംഘടന നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തിന്‍റെ ആദ്യപടിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിയ്ക്കാനുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്മദിനത്തില്‍ പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് ചുവടുവയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ […]
കശ്മീരില്‍ ഏറ്റുമുട്ടല്‍;3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ബന്ധുവും കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഉള്ളതായി സംശയിക്കുന്നു പുല്‍വാമ ജില്ലയിലെ അഗ് ലാര്‍ കാന്തിയിലായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു. പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ ബറ്റാലിയനുകളും കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്ത തിരച്ചില്‍ തുടരുകയാണ്.
സെല്‍ഫിയെടുക്കുന്നത് ഗുണകരം ചൈനക്കാര്‍ക്ക്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിലൂടെയുള്ള ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യ തൊഴില്‍ രഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. ചൈനീസ് നിര്‍മിത ഫോണില്‍ നിങ്ങള്‍ ഒാരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അവിടെയുള്ള ഒരു യുവാവിന് തൊഴില്‍ അവസരം ലഭിക്കുകയാണ്. ചൈന സര്‍ക്കാര്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 450 […]
കൗമാരക്കാരെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 10 പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ശനിയാഴ്ച പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്. ഡല്‍ഹിയിലെ രോഹിണിയില്‍ ഒക്ടോബര്‍ 26നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. മെട്രോ നഗറില്‍ താമസിക്കുന്ന 13ഉം 15ഉം വയസുള്ള സുഹൃത്തുക്കളെയാണ് പത്തംഗസംഘം വിധേയമാക്കിയത്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും മുളക്പൊടി വിതറുകയും പെട്രോളൊഴിക്കുകയും ചെയ്തു. പിന്നീട്പ്രതികളിലൊരാളായ കന്‍വാര്‍ സിങ് ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. […]










