കൗമാരക്കാരെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 10 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ശനിയാഴ്ച പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്.

ഡല്‍ഹിയിലെ രോഹിണിയില്‍ ഒക്ടോബര്‍ 26നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. മെട്രോ നഗറില്‍ താമസിക്കുന്ന 13ഉം 15ഉം വയസുള്ള സുഹൃത്തുക്കളെയാണ് പത്തംഗസംഘം  വിധേയമാക്കിയത്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും മുളക്പൊടി വിതറുകയും പെട്രോളൊഴിക്കുകയും ചെയ്തു. പിന്നീട്പ്രതികളിലൊരാളായ കന്‍വാര്‍ സിങ് ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ് കുട്ടികള്‍ രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തു.

prp

Related posts

Leave a Reply

*