ഏഴ് വയസ്സുകാരന്‍റെ മരണം; കുട്ടിയുടെ അമ്മയേയും അരുണ്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് പോലീസ്

തൊടുപുഴ: രണ്ടാനച്ഛന്‍റെ ക്രൂര പീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴുവയസുകാരനെ മറക്കാന്‍ ഇനിയും കേരളക്കരയ്ക്കായിട്ടില്ല. സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിയെ തല്ലിചതച്ചതിന് പുറമെ അമ്മയേയും അരുണ്‍ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അമ്മയുടെ ശരീരത്തില്‍ അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വടികൊണ്ട് അടിയേറ്റതിന്‍റെ പാടുകള്‍ ശരീരത്തിലുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പാടുകള്‍ കണ്ടത്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയം […]

അരുണിന് ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം; യുവതിയുമായി ബാര്‍ ഹോട്ടലില്‍ സ്ഥിരമായി എത്തും

കൊച്ചി : തൊടുപുഴ കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്‍റെയും യുവതിയുടെയും രാത്രിയാത്രകളെക്കുറിച്ച്‌ പൊലീസ് അന്വേഷിക്കുന്നു. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള പ്രതി, ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് യുവതിയെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും സ്പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു. ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടശേഷം രാത്രി 11 മണിയോടെയാണ് യുവതിയും അരുണും യാത്രക്കിറങ്ങുക. കാറിലാണ് ഇരുവരുടെയും യാത്രകള്‍. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇരുവരും തിരിച്ചെത്തുക. ഈ […]

എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നു തൃശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ലാ​ണ് കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കുട്ടി​യു​ടെ അ​മ്മ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലുണ്ട്. കു​ട്ടി​യു​ടെ നെ​റ്റി​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നു രാവിലെ പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. സി​പി​എം എ​ട​പ്പാ​ൾ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി.​രാ​ഘ​വ​നാണ് കുട്ടിയുടെ തലയ്ക്കടിച്ചത്. ഇയാളുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു കു​ട്ടി അ​തി​ക്ര​മി​ച്ചുക​യ​റി​യെ​ന്നാ​രോ​പി​ച്ചായിരുന്നു […]

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരായ ഏഴുവയസുകാരന്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി

തൊടുപുഴ: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്‍ മരിച്ചു. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. വെന്‍റിലേറ്ററില്‍ നിന്നും അല്‍പസമയം മുന്‍പാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില ഇന്നലെ വഷളായിരുന്നു. കുടലിന്‍റെയും മറ്റും പ്രവര്‍ത്തനം ഇന്നലെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. 11.30 ഓടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി […]

‘ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാനവളെ തെറ്റു പറയില്ല’: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മുത്തശ്ശി

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനം മൂലം പരിക്കേറ്റ ഏഴു വയസ്സുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ ഏഴു വയസ്സുകാരന്‍റെ മുത്തശ്ശി പ്രതികരണവുമായി രംഗത്ത് വന്നു. ‘നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തിനു പിന്നാലെ അരുണ്‍ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോള്‍ ഞങ്ങള്‍ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരക തുല്യമായിരിക്കുമെന്ന് ഓര്‍മപ്പെടുത്തി. അവന്‍ മോഹങ്ങള്‍ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവള്‍ കരുതി. എനിക്കവള്‍ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു”-. ഇതായിരുന്നു […]

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍; ചികിത്സ തുടരും

തൊടുപുഴ: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്‍റെ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും ആരോഗ്യസ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുടല്‍, ശ്വാസകോശം ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയെങ്കിലും തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. കുട്ടിക്ക് സ്വന്തമായി ശ്വാസമെടുക്കാന്‍ സാധിക്കാത്ത അവസ്ഥ കൂടിയാണുള്ളത്. ഈ അവസ്ഥയില്‍ ഇനി അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതേസമയം, കുട്ടിക്ക് നല്‍കുന്ന ചികിത്സ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ മാസം 28 നാണ് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായി […]

തൊടുപുഴയില്‍ ആക്രമണത്തിനിരയായ ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരം; മുഖ്യമന്ത്രി ഇന്ന് ആശുപത്രിയിലെത്തും

കോലഞ്ചേരി: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ ക്രൂര ആക്രമണത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. മരുന്നുകളോട് ഇതുവരെ പ്രതികരിച്ച്‌ തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. രക്ത സമ്മര്‍ദ്ദം കുറഞ്ഞ നിലയിലെത്തിയത് വീണ്ടെടുക്കാനായിട്ടില്ല. ഇടുക്കി ജില്ലാ കളക്ടര്‍ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ […]

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍

തൊടുപുഴ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ന്യൂറോ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് എന്നും അതേ സമയം ഡോക്ടര്‍മാര്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പുലര്‍ത്തണ്ട എന്നും വ്യക്തമാക്കി . തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സോഫയില്‍ നിന്ന് […]

തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; ആന്തരിക രക്തസ്രാവം നിയന്ത്രണാതീതം

തൊടുപുഴ: രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ നില അതീവഗുരുതരമായി തുടരുന്നു. മര്‍ദ്ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്‍റിലേറ്ററിന്‍റെ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. […]

കൗമാരക്കാരെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 10 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ശനിയാഴ്ച പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്. ഡല്‍ഹിയിലെ രോഹിണിയില്‍ ഒക്ടോബര്‍ 26നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. മെട്രോ നഗറില്‍ താമസിക്കുന്ന 13ഉം 15ഉം വയസുള്ള സുഹൃത്തുക്കളെയാണ് പത്തംഗസംഘം  വിധേയമാക്കിയത്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും മുളക്പൊടി വിതറുകയും പെട്രോളൊഴിക്കുകയും ചെയ്തു. പിന്നീട്പ്രതികളിലൊരാളായ കന്‍വാര്‍ സിങ് ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. […]