തൊടുപുഴയില്‍ ആക്രമണത്തിനിരയായ ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരം; മുഖ്യമന്ത്രി ഇന്ന് ആശുപത്രിയിലെത്തും

കോലഞ്ചേരി: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ ക്രൂര ആക്രമണത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. മരുന്നുകളോട് ഇതുവരെ പ്രതികരിച്ച്‌ തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. രക്ത സമ്മര്‍ദ്ദം കുറഞ്ഞ നിലയിലെത്തിയത് വീണ്ടെടുക്കാനായിട്ടില്ല.

ഇടുക്കി ജില്ലാ കളക്ടര്‍ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിലയിരുത്തും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് വെന്‍റിലേറ്റര്‍ മാറ്റുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കൂ.

കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മെഡിക്കല്‍ ബോര്‍ഡ് കുട്ടിയുടെ ശരീരത്തില്‍ പഴയതും പുതിയതുമായ ഇരുപതിലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. പഴയ മുറിവുകളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ ആശുപത്രിയിലെത്തും.

prp

Related posts

Leave a Reply

*