ഡ്രോണ്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്​ കേന്ദ്ര മുന്നറിയിപ്പ്; സംശയം തോന്നുന്നവയെ വെടിവച്ചിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകള്‍ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, സുരക്ഷാ നിര്‍ദ്ദേശം നിലനില്‍ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള്‍ പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

അതിനിടെ, തലസ്ഥാനത്ത് ഡ്രോണ്‍ കാണപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ വിശദ പരിശോധനയ്ക്കായി കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി. ഡ്രോണ്‍ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആര്‍.ഒ, ഡി.ആര്‍.ഡി.ഒ, മിലിട്ടറി ഇന്‍റലിജന്‍സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള്‍ നല്‍കിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്‍ കൂടിയാണ് പരിശോധന.

തന്ത്രപ്രധാനമായ മേഖലകളില്‍ ഡ്രോണ്‍ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന്‍ എന്നിവയ്ക്കടുത്തു കൂടി ഡ്രോണ്‍ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് ഡ്രോണ്‍ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇനി ഡ്രോണ്‍ കണ്ടാല്‍ നിലത്തിറക്കാന്‍ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജന്‍സികളുടെ ഉപദേശം തേടി. ജനവാസ മേഖലകളില്‍ വെടിവച്ചിടാന്‍ പ്രയാസമാണ്. സൈനിക മേഖലകളില്‍ ഡ്രോണ്‍ വെടിവച്ചിടാന്‍ സൈനികര്‍ക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു. അനധികൃത ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്.

prp

Related posts

Leave a Reply

*