ഡ്രോണ്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്​ കേന്ദ്ര മുന്നറിയിപ്പ്; സംശയം തോന്നുന്നവയെ വെടിവച്ചിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകള്‍ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, സുരക്ഷാ നിര്‍ദ്ദേശം നിലനില്‍ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള്‍ പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. അതിനിടെ, തലസ്ഥാനത്ത് ഡ്രോണ്‍ കാണപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ […]

ഡ്രോണ്‍ പറത്തിയത് റെയില്‍ പാതയ്ക്കായി സര്‍വേ നടത്തിയവര്‍; നിയന്ത്രണം വിട്ടതാണെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു. ഡ്രോണ്‍ പറത്തിയത് റെയില്‍ പാതയ്ക്കായി സര്‍വേ നടത്തിയവരാണ്. നേമത്ത് പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ടതാണെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യം ഡ്രോണ്‍ കണ്ടത് കോവളത്തും ശംഖുമുഖത്തും തുമ്പയിലുമാണ്. ഇതിനു പിന്നാലെ ഇന്നലെ പൊലീസ് ആസ്ഥാനത്തിനും ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ കണ്ടു. അന്വേഷണത്തിനായി ശംഖുമുഖം എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു. രണ്ട് മാസം മുമ്പും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു. അന്ന് സമീപത്തെ കല്യാണ ഓഡിറ്റോറിയത്തില്‍ […]