കശ്മീരില്‍ ഏറ്റുമുട്ടല്‍;3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു.

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ബന്ധുവും കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഉള്ളതായി സംശയിക്കുന്നു

പുല്‍വാമ ജില്ലയിലെ അഗ് ലാര്‍ കാന്തിയിലായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു. പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ  ബറ്റാലിയനുകളും കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്ത തിരച്ചില്‍ തുടരുകയാണ്.

prp

Related posts

Leave a Reply

*