ജിഎസ്ടി വീണ്ടും ആശ്വാസമാകുന്നു; ഹോട്ടല്‍ ഭക്ഷണത്തിനു നികുതി 5 ശതമാനമായി കുറച്ചു

ന്യൂഡല്‍ഹി :ഹോട്ടലുകളിലെ ഭക്ഷണത്തിനു ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു ജിഎസ്ടി കൗണ്‍സില്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രമേ ഇനി 28 ശതമാനം നികുതി ഉണ്ടാവുകയുള്ളൂ. പഴയ നിരക്കുപ്രകാരം എസി റസ്റ്റോറന്‍റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്ററന്റുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്‍റെ  വിവരങ്ങള്‍ അറിയിച്ചത്. ഇളവുകള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്മെന്‍റ് കമ്മിറ്റി’യുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. സാധാരണക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, ഡിയോഡ്രന്‍ഡ്, ഷൂ പോളിഷ്, സോപ്പുപൊടി, […]

ആശ്വാസമായി ജിഎസ്ടി; 177 നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു

ഗുവാഹത്തി: സാധാരണക്കാര്‍ക്ക് ആശ്വാസമേകി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി ജിഎസ്ടി കൗണ്‍സില്‍ യോഗം. 177 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്നും ഒഴിവാക്കി.      ഗുവാഹത്തിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി വെറും 50 ഇനങ്ങള്‍ക്ക് മാത്രമാണ് ഇനി ഉണ്ടാവുക. ഇതിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്നത്.     ചോക്ലേറ്റ്, […]

ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് പിഴ

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് യുണിവേഴ്സിറ്റി പിഴ ശിക്ഷ വിധിച്ചു. എം.എ വിദ്യാര്‍ത്ഥിക്കാണ് കോളേജ് അധികൃതര്‍ 6000 രൂപ വരെ പിഴ ചുമത്തിയത്. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കോളേജിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ സമീപത്ത് വച്ച്‌ ബിരിയാണി ഉണ്ടാക്കിയതും കഴിച്ചതും ഗുരുതര കുറ്റകൃത്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ വിദ്യാര്‍ഥിയെ കൂടാതെ മറ്റു മൂന്നു പേര്‍ക്കും  6000 രൂപ മുതല്‍  10000 രൂപ വരെ പിഴ വിധിച്ചിട്ടുണ്ട്. 10 […]

ഛായാഗ്രാഹകന്‍ പ്രിയന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രാഹകന്‍ പ്രിയന്‍ വിടവാങ്ങി . 55 വയസായിരുന്നു. ഹൃദയാഘാതം മൂലം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഹരി സംവിധാനം ചെയ്യുന്ന സാമി 2 ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രിയന്‍റെ അകാല മരണം. ബാലുമഹേന്ദ്രയുടെ സഹായിയായി സിനിമയിലെത്തിയ പ്രിയന്‍ 1995 പുറത്തിറങ്ങിയ തൊട്ടാ ചിണുങ്ങി എന്ന ചിത്രത്തിത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. സംവിധായകന്‍ ഹരിയുടെ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു പ്രിയന്‍. ആറ്, സിങ്കം, സിങ്കം2, സിങ്കം 3, സാമി, വേല്‍ അരുള്‍ തുടങ്ങി ഹരിക്കുവേണ്ടി പ്രിയന്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങളെല്ലാം […]

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; ബാഹുബലിയിലെ നടനെതിരെ കേസ്

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യം​ന​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ വ​ഞ്ചി​ച്ച കേ​സി​ല്‍ ബാ​ഹു​ബ​ലിയിലെ  ന​ട​നെ​തി​രേ പോ​ലീ​സ് കേ​സ്. വെ​ങ്ക​ട് പ്ര​സാ​ദ് എ​ന്ന ന​ട​നെ​തി​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ല്‍​സ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി വെ​ങ്ക​ട് ഒ​രു വ​ര്‍​ഷ​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി​യാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ടു​ത്തി​ടെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ലെ ഐ​മാ​ക്സ് മ​ള്‍​ട്ടി​പ്ല​ക്സി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് പ്ര​സാ​ദ്. ​രാ​ജ​മൗ​ലി​യൊ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ബാ​ഹു​ബ​ലി​യി​ല്‍ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ പ്ര​ഭാ​സി​ന്‍റെ വ​ള​ര്‍​ത്ത​ച്ഛ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വെ​ങ്ക​ട് […]

ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സി.ബി.ഐ. അന്തര്‍ ദേശീയ സ്വഭാവമുള്ള കേസല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതിക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ല്‍​കി​യ ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കു​മ്പോഴാ​ണ് സി​ബി​ഐ തന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്. സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കാ​ത്ത പ​ക്ഷം സ്വ​ന്തം നി​ല​യി​ല്‍ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ തവ​ണ കേ​സ് പ​രി​ഗ​ണി​ച്ച […]

എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും പിന്നാലെ എല്ലാത്തരം ഇൻഷുറൻസ് പോളിസികൾക്കും ആധാര്‍ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്​ പുറത്തുവന്നിരിക്കുന്നു. ഇൻഷുറൻസ്​ റെഗുലേറ്ററി ആൻഡ്​​ ഡെവലപ്​മെൻറ്​ അതോറിറ്റിയാണ്  ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്‌. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ രണ്ടാം ഭേദഗതിപ്രകാരമാണ് ഇക്കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ജൂണില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സർക്കാർ സേവനങ്ങൾക്ക്​ നിർബന്ധമാക്കിയ നിയമത്തെ ആധാരമാക്കിയാണ് ലൈഫ്​, ആരോഗ്യ, അപകട ഇൻഷുറൻസ്​ അടക്കം പോളിസികൾക്ക്​ ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.  

ജയ ടിവി ഓഫീസില്‍ റെയ്ഡ്

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടി.വിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് ഇന്ന് രാവിലെ ആറുമണിയോടെ ആദായനികുതി വകുപ്പിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.   കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ശശികലയുടെ മരുമകന്‍ വിവേക് നാരായണന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ […]

കെ.എന്‍.എ.ഖാദര്‍നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എ.ഖാദര്‍  നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്‍റെ നാമത്തിലായിരുന്നു മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍വയ്ക്കാനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്കു മത്സരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  

റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍?

ദില്ലി: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു 11ാം ക്ലാസുകാരന്‍   ഈ കുറ്റകൃത്യം ചെയ്തത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കൊല്ലാനുപയോഗിച്ച കത്തി അപ്പോള്‍ത്തന്നെ  ടോയ്ലറ്റിലൂടെ ഒഴുക്കിവിട്ടതായും പറയുന്നു. സ്​കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതിയെ പൊലീസ്​ പിടികൂടിയത്​. കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതിയെ  ഇന്ന് രണ്ടു മണിയോടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് […]