ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിലൂടെയുള്ള ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യ തൊഴില്‍ രഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.
ചൈനീസ് നിര്‍മിത ഫോണില്‍ നിങ്ങള്‍ ഒാരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അവിടെയുള്ള ഒരു യുവാവിന് തൊഴില്‍ അവസരം ലഭിക്കുകയാണ്. ചൈന സര്‍ക്കാര്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 450 ഒാളം തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘മേക്ക് ഇന്‍ ഇന്ത്യ’യിലൂടെ വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ചോദിച്ചു.

