ആരാകും അടുത്ത പ്രധാനമന്ത്രി?; എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാന്‍ തന്നെയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: 2019 ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, സഖ്യകക്ഷികള്‍ സമ്മതിച്ചാല്‍ താന്‍ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നിസ്സംശയം പറഞ്ഞ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തു വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ തുറന്നു സമ്മതിയ്ക്കുന്നത്. ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ട് ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല […]

രാ​ഹു​ല്‍ ഗാ​ന്ധി മ​ന്ദ​ബു​ദ്ധി​യെ​ന്ന് ബി​ജെ​പി എം​പി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ന്ദ​ബു​ദ്ധി​യെ​ന്ന് ബി​ജെ​പി എം​പി. ദു​ര്‍​ഗ് മ​ണ്ഡ​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി സ​രോ​ജ് പാ​ണ്ഡേ​യാ​ണ് രാ​ഹു​ലി​നെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പാ​ണ്ഡേ രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച​ത്. നാ​ര​ങ്ങ ജ്യൂ​സ് വി​റ്റി​രു​ന്ന​യാ​ളാ​ണ് കോ​ക്ക​കോ​ള ക​മ്പനി​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യുടെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു പാ​ണ്ഡേ​യു​ടെ പ​രാ​മ​ര്‍​ശം. രാ​ഹു​ല്‍ ഇ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ഒ​രു പ്രാ​യ​മു​ണ്ട്. നാ​ല്‍​പ​തു വ​യ​സി​ന് ശേ​ഷ​വും ഇ​തി​ന് സാ​ധി​ക്ക​ത്ത​വ​രെ മ​ന്ദ​ബു​ദ്ധി എ​ന്ന​ല്ലാ​തെ എ​ന്താ​ണ് വി​ളി​ക്കു​ക​യെ​ന്നും […]

രാഹുല്‍ ഗാന്ധി കുട്ടിയാണ്, കോണ്‍ഗ്രസിനെ പ്രതിപക്ഷത്ത് കിട്ടിയത് ഭാഗ്യം: അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷത്തേയും പരിഹസിച്ച്‌ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി കുട്ടിയാണെന്നും പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് മൂന്ന് തലമുറ ഇന്ത്യ ഭരിച്ചിട്ട് എന്ത് ചെയ്‌തു എന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാ‌ര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്നിങ്ങനെ ആരോപണം ഉന്നയിക്കുകയാണെന്നും ഷാ പറഞ്ഞു. ജയ്പ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അമിത് ഷാ […]

രാഹുല്‍ ഗാന്ധിയെ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി

ചണ്ഡീഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മാരകമായ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി അനില്‍ വിജ്. രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെയാണ്. ഏതൊക്കെ പാര്‍ട്ടിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുണ്ടോ ആ പാര്‍ട്ടി തന്നെ ഇല്ലാതാകും. സഖ്യമുണ്ടാക്കി ഒന്നിച്ച്‌ മുന്നേറാന്‍ ശ്രമിക്കുമെങ്കിലും ഒടുവില്‍ അതില്ലാതാകും എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്. ഇതാദ്യമായല്ല അനില്‍ വിജ് രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം […]

15 മിനിട്ട് മാതൃഭാഷയില്‍ സംസാരിക്കാമോയെന്നു രാഹുലിനോട് മോദി

ന്യൂഡല്‍ഹി: 15 മിനിട്ട് മാതൃഭാഷയിലോ മറ്റേതെങ്കിലും സംസാരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെയും രാഹുലിനേയും അതിരൂക്ഷമായാണ് മോദി തിരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഇംഗ്ലീഷിലോ,​ ഹിന്ദിയിലോ രാഹുലിന്‍റെ  മാതൃഭാഷയിലോ പേപ്പറിന്‍റെ സഹായമില്ലാതെ സംസാരിക്കാന്‍ രാഹുലിന് കഴിയുമോയെന്ന് മോദി ചോദിച്ചു. രാഹുലിന്റെ മാതാവും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലി ബന്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ […]

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി.  ഇതോടെ പ്രസിഡന്‍റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ […]

സെല്‍ഫിയെടുക്കുന്നത് ഗുണകരം ചൈനക്കാര്‍ക്ക്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിലൂടെയുള്ള ഗുണം ഇന്ത്യക്കല്ല, മറിച്ച്‌​ ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന്​ കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ​ ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കു​മ്പോള്‍ ഇന്ത്യ തൊഴില്‍ രഹിതരെ സൃഷ്​ടിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ്​ പ്രചരണം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു രാഹുല്‍. ചൈനീസ്​ നിര്‍മിത ഫോണില്‍ നിങ്ങള്‍ ഒാരോ ബട്ടണ്‍ അമര്‍ത്തു​മ്പോഴും അവിടെയുള്ള ഒരു യുവാവിന്​ തൊഴില്‍ അവസരം ലഭിക്കുകയാണ്​. ചൈന സര്‍ക്കാര്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കു​മ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 450 […]