രാഹുല്‍ ഗാന്ധിയെ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി

ചണ്ഡീഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മാരകമായ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി അനില്‍ വിജ്. രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെയാണ്. ഏതൊക്കെ പാര്‍ട്ടിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുണ്ടോ ആ പാര്‍ട്ടി തന്നെ ഇല്ലാതാകും. സഖ്യമുണ്ടാക്കി ഒന്നിച്ച്‌ മുന്നേറാന്‍ ശ്രമിക്കുമെങ്കിലും ഒടുവില്‍ അതില്ലാതാകും എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്.

ഇതാദ്യമായല്ല അനില്‍ വിജ് രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്.

വീട്ടിലെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വീട്ടില്‍ വളര്‍ത്തുന്ന നായ് കുട്ടികള്‍ക്കും രാഹുല്‍ ഗാന്ധി ഒരേ പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നതെന്നും അനില്‍ വിജ് പറഞ്ഞിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ അനില്‍ വിജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യക്കാരിയായി ജനിച്ചതില്‍ നാണക്കേടുണ്ടെങ്കില്‍ കടലില്‍ ചാടി മരിക്കാന്‍ അനില്‍ വിജ് മമതയോട് ആവശ്യപ്പെട്ടിരുന്നു.

prp

Related posts

Leave a Reply

*