ഇന്ധന വിലവര്‍ധനവ്: അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായ തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍, എത്ര രൂപ കുറക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പെ​ട്രോ​ളി​ന് 32.02 ശ​ത​മാ​ന​വും (19.50 രൂ​പ) ഡീ​സ​ലി​ന് 25.58 ശ​ത​മാ​ന​വും (15.51 രൂ​പ) ആ​ണു കേ​ര​ളം ഈ​ടാ​ക്കു​ന്ന നി​കു​തി. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം (പെട്രോളിന് 39.78%, ഡീസലിന് 24.84%).

 

prp

Related posts

Leave a Reply

*