രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി.  ഇതോടെ പ്രസിഡന്‍റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് താന്‍ വിരമിക്കുകയാണെന്ന് സോണിയ സൂചന നല്‍കിയിരിക്കുന്നത്.

തന്‍റെ റോള്‍ ഇനി വിരമിക്കുക എന്നതാണെന്നും കോണ്‍ഗ്രസിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998-ല്‍ സീതാറാം കേസരിയുടെ പിന്‍ഗാമിയായാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്. സോണിയയുടെ കീഴില്‍ രണ്ടു തവണ കോണ്‍ഗ്രസ് യുപിഎ മുന്നണി രൂപീകരിച്ച്‌ അധികാരത്തിലെത്തിയിരുന്നു. ദേശീയ ഉപദേശക സമിതിയുടെയും യുപിഎയുടെയും അധ്യക്ഷ പദവിയും അക്കാലത്ത് സോണിയയാണ് അലങ്കരിച്ചിരുന്നത്.

 

prp

Related posts

Leave a Reply

*