ആത്മഹത്യ ചെയ്ത കുഞ്ഞനുജനെ വിവാഹം ചെയ്ത റൂബിയുടെ വെളിപ്പെടുത്തല്‍

ഗയ: ബീഹാറില്‍ അനുജനായ 15 കാരനെ വിവാഹം കഴിക്കേണ്ടി വന്ന  വിവാഹത്തിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്തി റൂബിയ.   ജേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരന്‍ മഹാദേവ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്‍റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്തുവന്നിരിക്കുന്നത്.

” അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസ്സുമുതല്‍ വളര്‍ത്തിയത് ഞാനാണ്. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ തനിക്ക് അവന്‍ മകന്‍ തന്നെയായിരുന്നു. മകനെപ്പോലെ സംരക്ഷിച്ചു പോറ്റിക്കൊണ്ടു വന്നയാളെ വിവാഹം കഴിക്കുക എന്നത് ഏറെ ദുഷ്ക്കരമായ കാര്യമാണ്. എന്നാല്‍ കുടുംബത്തിലെ എന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം ചെയ്യുകയല്ലാതെ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല.”  റൂബിയ പറയുന്നു.

2013 ല്‍  സതീഷ് വൈദ്യൂതാഘാതമേറ്റ് മരിച്ച ശേഷം മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുള്ള റൂബിക്ക് ആരും ആശ്രയമില്ലാതായി. ഇതിനകം രണ്ടാമത്തെ ജേഷ്ഠന്‍ മനീഷ്ദാസ് വിവാഹിതനാകുകയും ചെയ്തതോടെ പത്തു വയസ്സിന് ഇളയവനായ മഹാദേവിന് മേല്‍ റൂബിയെ വിവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദം കൂടിക്കൂടി വന്നു. അനുജനെ വിവാഹം കഴിക്കാന്‍ റൂബിക്ക് മേലും സമ്മര്‍ദ്ദം ഉണ്ടായി.

കുടുംബത്തിന്‍റെ അഭിമാനം പാലിക്കണമെങ്കില്‍ താനും കുട്ടികളും ഭര്‍ത്താവിന്‍റെ വീട്ടില്‍ നില്‍ക്കണമെന്നതായിരുന്നു ഭര്‍ത്തൃപിതാവിന്‍റെ നിലപാട്. വെറും 15 വയസ്സ് പ്രായമുള്ള മഹാദേവിനെ വിവാഹം കഴിച്ചില്ലെങ്കില്‍ അവകാശപ്പെട്ട സ്വത്ത് തരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം ഭര്‍ത്താവ് മരിച്ചപ്പോള്‍ കിട്ടിയ 80,000 രൂപയില്‍ 53,000 രൂപയും ഭര്‍ത്തൃപിതാവ് തടഞ്ഞുവെച്ചതായി ഇവര്‍ പറഞ്ഞു. ആ തുക റൂബിയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ റൂബിയും മാതാപിതാക്കളും നിര്‍ബന്ധിച്ചു.

ഇതേത്തുടര്‍ന്ന് 27,000 രൂപ റൂബിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍, ബാക്കിതുക കൂടി നല്‍കണമെന്നു റൂബിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മഹാദേവിനെക്കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ഒടുവിലാണ് റുബിയും മഹാദേവും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചു.

ഡിസംബര്‍ 11 നായിരുന്നു വിവാഹം. വൈകിട്ട് ആറു മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന്കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന താന്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നെന്നും റൂബിദേവി പറഞ്ഞു.

prp

Related posts

Leave a Reply

*