പ്രധാനമന്ത്രിക്കെതിരെ വീണ്ടും അഴിമതി ആരോപണം ആവർത്തിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉന്നയിച്ച അഴിമതി ആരോപണം വീണ്ടും ആവർത്തിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പോരാട്ടമെങ്കിൽ സ്വയം അന്വേഷണത്തിന് തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യം പൂർണമായും പരാജയപ്പെട്ടു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് അസാധുവാക്കലിന് അഴിമതിയോ കള്ളപ്പണമോ ഇല്ലാതാക്കുന്നതുമായി ഒരു ബന്ധവുമില്ലെന്നും വായ്പയെടുത്ത് തിരിച്ചടക്കാത്ത സമ്പന്നരെ സഹായിക്കാനാണ് ഈ നടപടിയെന്നും രാഹുൽ ആരോപിച്ചു.

prp

Related posts

Leave a Reply

*