ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് പാളം തെറ്റി രണ്ടു മരണം. ട്രെയിനിന്‍റെ 15 ബോഗികൾ പാളംതെറ്റി. പുലർച്ചെ 5.20നാണ് അപകടമുണ്ടായത്. അപകടത്തില്‍ 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. റൂറ – മേത്ത മേഖലയ്ക്കിടയിലാണ് സംഭവം നടന്നത്. പാളം തെറ്റലിന്‍റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്.


