ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5 വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ഇതിന് മുൻപ് 2015ലാണ് അഗ്നി–5 പരീക്ഷിച്ചത്. കഴിഞ്ഞ പരീക്ഷണത്തില്‍ സംഭവിച്ച ചെറിയ ന്യൂനതകൾ പരിഹരിച്ചാണ് ഈ പ്രാവശ്യത്തെ പരീക്ഷണം. 5,000 കിലോമീറ്റര്‍ ദൂരപരിധിയുളള അഗ്നി-5ന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണുള്ളത്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും വരും. അഗ്നി- 5ല്‍ ഗതിനിര്‍ണയത്തിനും ആയുധശേഖരത്തിനും, എഞ്ചിനിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. മിസൈലിന്‍റെ നിലവിലെ ശേഷി അനുസരിച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ രംഗത്ത് ചൈനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ് ഇന്ത്യയുടെ അഗ്നി–5 വിക്ഷേപണം.

prp

Related posts

Leave a Reply

*