നോട്ട് അസാധുവാക്കല്‍: നടപ്പിലായിട്ട് ഇന്ന് അന്‍പതു ദിവസം തികയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപ്പിലായിട്ട് ഇന്നേക്ക് അന്‍പതു ദിവസം തികയുന്നു. നോട്ട് ക്ഷാമം മൂലമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. ബാങ്കുകളിലെയും എടിഎമ്മുകളിലെയും ക്യൂ തുടരുകയാണ്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ധനമന്ത്രാലയം കണക്ക് കൂട്ടുന്നത്. അസാധുവായ നോട്ടുകള്‍ കൈവശംവയ്ക്കുന്നത് കുറ്റകരമാക്കുന്നതടക്കം കര്‍ശന വ്യവസ്ഥകള്‍ക്കായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കും.

prp

Related posts

Leave a Reply

*