ന്യൂഡൽഹി: വിമർശനം കടുത്തതോടെ ഒഴിവുകാല സഞ്ചാരത്തിൽ നിയന്ത്രണംവരുത്താൻ രാഹുൽ ഗാന്ധി. ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ അടുത്തയാഴ്ചത്തെ ചൈന സന്ദർശനം റദ്ദാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാജ്യത്തില്ല എന്ന് രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു. 11 ദിവസം അദ്ദേഹം ഇംഗ്ലണ്ട് സന്ദർശനത്തിലായിരുന്നു. രണ്ടുവർഷം മുൻപ് 56 ദിവസത്തോളം രാഹുൽ രാജ്യത്തു നിന്ന് മാറിനിന്നത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമ്പോഴായിരുന്നു ഇത്.


