ബ്ലൂടൂ​ത്ത് ഉ​പ​യോ​ഗി​ച്ച്‌ കോ​പ്പിയടി; സി​വി​ല്‍ സ​ര്‍​വീ​സ് പരീക്ഷയ്ക്കിടെ കൃത്രിമം കാണിച്ച ഐ.​പി.​എ​സ്​ ട്രെ​യി​നി ഓ​ഫി​സ​ര്‍ പി ​ടി​യി​ല്‍

ചെ​ന്നൈ: സി​വി​ല്‍ സ​ര്‍​വീ​സ് മെ​യി​ന്‍ പ​രീ​ക്ഷ​ക്കി​ടെ ബ്ലൂ ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ച്‌ കോ​പ്പി അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി ഐ .​പി.​എ​സ്​ ട്രെ​യി​നി ഓ​ഫി​സ​ര്‍ പി ​ടി​യി​ല്‍. ത​മി​ഴ്​​നാ​ട്​ തി​രു​ന​ല്‍​വേ​ലി നം​ഗു​നേ​രി സ​ബ്ഡി​വി​ഷ​നി​ലെ എ.​എ​സ്.​പി എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​ഫീ​ര്‍ ക​രീം ആ​ണ് പി​ടി​യി​ലാ​യ​ത്.  ഇയാളെ കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യ ജോയ്​സിയെ ഹൈ​ദ​രാ​ബാ​ദ് പൊ​ലീ​സ് അറസ്റ്റ് ചെയ്തു. സര്‍വീസില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ കരീം നേരിടേണ്ടിവരും.

ചെ​ന്നൈ ന​ഗ​ര​ത്തി​ലെ എ​ഗ്​മൂ​ര്‍ പ്ര​സി​ഡ​ന്‍​സി ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ തി​ങ്ക​ളാ​ഴ്​​ച പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ്​ കൃ​ത്രി​മം കാ​ട്ടി​യ​ത്. ഒ​ളി​പ്പി​ച്ചു​വെച്ച ബ്ലൂ​ടൂ​ത്ത് വഴി ​ഹൈ​ദ​രാ​ബാ​ദി​ലുള്ള ഭാ​ര്യയോട്  മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ  ഉ​ത്ത​ര​ങ്ങ​ള്‍ ചോ​ദി​ച്ച്‌ എഴുതു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​ക്കി​ടെ സം​ശ​യം തോ​ന്നി​യ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ സ​ഫീ​റി​​​നനെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഇയാള്‍ കരിംസ് ലാ എക്സലന്‍സ് എന്ന പേരില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍റര്‍  നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്. ഐ.പി.എസ് റാങ്കിങ്ങില്‍ ഒന്നാമനാണ് കരീമെന്നാണ് കോച്ചിംഗ് സെന്‍ററിന്‍റെ പരസ്യത്തില്‍ പറയുന്നത്. എന്നാല്‍ 2014ലെ സിവില്‍സര്‍വീസ് പരീക്ഷയില്‍ 112-ാം റാങ്കാണ് ഇയാള്‍ക്ക് ലഭിച്ചത്.

 

 

 

 

 

prp

Related posts

Leave a Reply

*