താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി കുടുങ്ങുന്നു.സുരേഷ്ഗോപിയുടെ ആഡംബര കാറും പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്

കൊച്ചി: സര്‍ക്കാര്‍ നികുതി വെട്ടിച്ച്‌ ഒന്നിനു പുറകെ ഒന്നായി സിനിമാ താരങ്ങള്‍. അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയാണ് പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ  വിലാസത്തില്‍ തന്‍റെ ഒഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്.

 

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍  15 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവരും. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്ക്കേണ്ടി വന്നുള്ളു.

2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന കാര്‍  പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്മെന്‍റ്സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

സംഭവത്തില്‍ സുരേഷ്ഗോപിയുടെ പ്രതീകരണം ലഭ്യമായിട്ടില്ല.

 

prp

Related posts

Leave a Reply

*