‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്‍റെ  ഭാഗമായി പശുക്കള്‍ക്കും ആപ്പ്

കൊല്‍ക്കത്ത: ആംബുലന്‍സിനും ആശുപത്രികള്‍ക്കും പിന്നാലെ പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പും. ആര്‍എസ്‌എസ് അനുകൂല സംഘടനയായ ഗോസേവ പരിവാര്‍ നടത്തുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്‍റെ  ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത്.

‘സെല്‍ഫി വിത്ത് ഗോമാതാ’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലാക്കാനുമാണ്  ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതെങ്കിലും  പശുവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള  പദ്ധതിയും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.

2015ല്‍ ഞങ്ങള്‍ മത്സരം നടത്തിയപ്പോള്‍ വാട്സാപ്പ് വഴിയായിരുന്നു എന്‍ട്രികള്‍ ക്ഷണിച്ചത്. അത് ചില സാങ്കേതിക തടസ്സങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പുതിയ തീരുമാനമെടുത്തത്- ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍  പറഞ്ഞു.

 

 

prp

Related posts

Leave a Reply

*