കൊറോണ പേടിയില്‍ കേരളം; വിദ്യാര്‍ത്ഥിനി പത്തനംതിട്ടയില്‍ ഐസോലേഷന്‍ വാര്‍ഡില്‍

പത്തനംതിട്ട: വീണ്ടും കേരളം കൊറോണയെ ഭയക്കുന്നു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണ്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തൃശ്ശൂരില്‍ കോറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ ആണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ തിരുവനന്തപുരം ശാഖയില്‍ തീപിടിത്തം

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തിരുവനന്തപുരം ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല. ബാങ്കിലെ ഫയലുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു.

ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക്; പദ്ധതിയുമായി നാസ

ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാന്‍ നാസ ഒരുങ്ങുന്നു. അടുത്ത ദശകത്തില്‍ നടക്കാനിരിക്കുന്ന മാര്‍സ് സാംപിള്‍ റിട്ടേണ്‍ (എംഎസ്‌ആര്‍) പ്രോഗ്രാം പ്രകാരം ഭൂമിയിലെ വിശകലനത്തിനും പരീക്ഷണത്തിനുമായി ചൊവ്വയിലെ പാറ, മണ്ണ്, അന്തരീക്ഷം എന്നിവയുടെ സാംപിളുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. നാസ മുന്‍പ് ചൊവ്വയിലേക്ക് നിരവധി റോവറുകള്‍ അയച്ചിട്ടുണ്ട്. പക്ഷേ ഒരു പേടകത്തിനോ റോബോട്ടിനോ സാംപിളുകള്‍ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇക്കാര്യം നടപ്പിലാക്കാന്‍ തന്നെയാണ് നാസയുടെ പദ്ധതി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ച്‌ നടപ്പിലാക്കിയ ഈ നിര്‍ദ്ദിഷ്ട എംഎസ്‌ആര്‍ […]

തമിഴ് ചിത്രം തനയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് പോലീസ് ചിത്രമാണ് തന. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ നടന്‍ യോഗി ബാബു നിര്‍ണായക സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവരാജ് സുബ്രഹ്മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജി ആര്‍ എന്‍ ശിവകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രസന്ന എഡിറ്റര്‍ ആകുന്ന ചിത്രത്തിന്റെ സംഗീതം ചന്ദ്രശേഖര്‍ ആണ്. എം സി കലൈമാണിയും എം കെ ലക്ഷ്മി കലൈമാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ […]

സൊമാലിയയില്‍ യുഎസ് വ്യോമാക്രമണം ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ്​ പ്രമേയം പാസാക്കിയത്​. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്​ സംസ്ഥാനമായി പശ്ചിമ ബംഗാള്‍. ‘ഇപ്പോള്‍ ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്​. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി അവര്‍ വരി നില്‍ക്കുകയാണ്​. ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ല.’ -സഭയെ അഭിസംബോധന ചെയ്​ത്​ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ഭേദഗതി […]

മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ; ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രിക്കും

ന്യൂഡല്‍ഹി: മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ. കാശ്മീര്‍, സിഎഎ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. എന്നാല്‍ നേരത്തെ പാമോയില്‍ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെ ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. കാശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് […]

ഉഗ്രവിഷമുള്ള അപൂർവയിനം പാമ്പിനെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: ഉഗ്രവിഷമുള്ള അപൂർവ ഇനത്തിൽപ്പട്ട പാമ്പിനെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരത്ത് മലയൻകീഴിനടുത്ത് കരിപ്പൂര് നിന്നാണ് കേരളത്തിൽ അപൂർവമായി കാണുന്ന ബാൻഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെ പിടികൂടിയത്. ശംഖുവരയന്‍റെ ഇനത്തിൽപ്പെട്ട പാമ്പാണിത്. കറുപ്പിൽ മഞ്ഞ വരയുള്ള പാമ്പിന്‍റെ വാലിന്‍റെ അറ്റം അൽപ്പം മുറിഞ്ഞതായിരുന്നു.പാമ്പിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിന് കൈമാറി. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ടത്. ഇവർ ഉടനെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. തെക്കൻ ചൈന, ഇന്തോനേഷ്യ, മിസോറാം, അസം, ത്രിപുര എന്നിവിടങ്ങളിലുമാണ് […]

ആന ഇന്ത്യൻ പൗരനാണോ എന്ന് സുപ്രീം കോടതി; ഞെട്ടി പാപ്പാൻ

ന്യൂഡൽഹി: തന്‍റെ ആനയ്ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജിയുമായി പാപ്പാൻ സുപ്രീം കോടതിയിൽ. നാൽപ്പത്തിയേഴു വയസുള്ള ലക്ഷ്മി എന്ന പിടിയാനയ്ക്ക് വേണ്ടിയാണ് പാപ്പാൻ സദ്ദാം സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ ആനയ്ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജിയോ? ആന ഇന്ത്യൻ പൗരനാണോ ? എന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ ചോദിച്ചു. ഒരു മൃഗത്തിനു വേണ്ടി ഹേബിയസ് കോർപസ് ഹർജി നൽകുന്നത് രാജ്യത്ത് ആദ്യമാണ്. ലോകത്ത് രണ്ടാമതും. ഡൽഹിയിലെ യൂസഫ് അലി എന്നയാളുടെ ആനയെ പരിചരിക്കാൻ […]

‘റോക്കി’ക്ക് പിറന്നാൾ ആശംസകളുമായി കെജിഎഫ് 2 പുതിയ പോസ്റ്റർ

ആളുകളുടെ ഇടയിൽ എല്ലാക്കാലത്തും ഗ്രഹണങ്ങൾ കൗതുകത്തിനും ഭയത്തിനും കാരണമാകാറുണ്ട്. 2020 ൽ നാല് ചന്ദ്രഗ്രഹണങ്ങൾക്കാണ് ഭൂമി സാക്ഷ്യം വഹിക്കുക. അവയെല്ലാം ഭാഗികമായി നിഴൽ മൂടിയ ചന്ദ്രഗ്രഹണങ്ങളായിരിക്കും. അതിൽ ആദ്യത്തെ ഗ്രഹണം 2020 ജനുവരി പത്തിന് സംഭവിക്കും. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ജനുവരി 10 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സമയം രാത്രി 10.37 മുതൽ പുലർച്ചെ 2.42 വരെ ചന്ദ്രഗ്രഹണം നീണ്ടു നിൽക്കും. ഗ്രഹണ […]