ലോകം യുദ്ധ ഭീതിയിൽ: എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ഖി​ലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ സ്ഥിരീകരിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എ​ല്ലാം ന​ന്നാ​യി പോ​കു​ന്നു​വെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ക​യാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും സു​സ​ജ്ജ​വും ശ​ക്ത​വു​മാ​യ സൈ​ന്യം തങ്ങ​ൾ​ക്കു​ണ്ട്. ആക്രമണം സം​ബ​ന്ധി​ച്ച് അ​ടു​ത്ത ദിവസം പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ക്കിലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ  ഇ​റാ​ന്‍ ആക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ടോ​ളം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​തി​ച്ച​താ​യി അ​മെരി​ക്ക​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. […]

കേരളത്തിന്​ പ്രളയകാലത്ത്​ നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ട്​ കേന്ദ്രം

തിരുവനന്തപുരം : പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും കത്തില്‍ പറയുന്നു. നേരത്തെ പ്രളയ സഹായം […]

അനിയന്‍റെ ചിത്രം നിർമിച്ച് ദിലീപ്; ടൈറ്റിൽ പോസ്റ്റർ

ദിലീപിന്‍റെ അനിയൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. തട്ടാശേരി കൂട്ടം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ‌ ദിലീപ് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായെത്തുന്നത്. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോവസ്. രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. courtsey content […]

ജനുവരി 8ന് പണിമുടക്കുന്നത് 25 കോടി തൊഴിലാളികൾ; 24 മണിക്കൂർ ഇന്ത്യ സ്തംഭിക്കും

ജനുവരി എട്ടിന് പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനാല് കാര്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിനൊരുങ്ങുന്നത്. 25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. തമിഴ് നാട്ടിൽ എംഡിഎംകെ, ഡിഎംകെ പാർട്ടികളുടെ പിന്തുണ സമരത്തിനുണ്ട്. ‘തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം തൊഴിലാളികളുടെ അവകാശം തട്ടിയെടുക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്’ എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലൻ പറഞ്ഞു. ബന്ദിന് ശിവസേനയുടെയും പിന്തുണയുണ്ട്.സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു), ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് […]

കാട്ടുതീയിൽ കരിഞ്ഞു തൂങ്ങി കംഗാരുക്കുഞ്ഞ്; നൊമ്പരപ്പെടുത്തും ഈ കാഴ്ചകൾ

മെല്‍ബണ്‍: 2019 സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയില്‍ തുടരുകയാണ്. ഏക്കറുകണക്കിന് കാടും ജൈവസമ്പത്തും ഇതിനോടകം തന്നെ തീ വിഴുങ്ങിക്കഴിഞ്ഞു. നിരവധി മനുഷ്യരും മരിച്ചു. 48 കോടി മൃഗങ്ങളാണ് കാട്ടുതീയില്‍ ചത്തൊടുങ്ങിയത്.900 വീടുകള്‍ നശിച്ചു. ആമസോണ്‍ കാടുകള്‍ കത്തിനശിച്ചപ്പോഴുണ്ടായിരുന്നതിന് സമാനമായി നിരവധി ഹൃദയഭേദകമായ ചിത്രങ്ങളാണ് ദുരന്തമുഖത്തു നിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ജലാംശം വറ്റിയ മൃഗങ്ങള്‍ മനുഷ്യരുടെ സഹായത്തിനായും വെള്ളത്തിനായുമെത്തുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും ആകാശം ചുവന്നിരിക്കുകയാണ്. കാട്ടുതീയില്‍ 4000 ഓളം കന്നുകാലികളും ആടുകളും ചത്തതായി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ […]

പൊന്നിന് പൊള്ളും വില; പവന് മുപ്പതിനായിരം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധന തുടരുന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറു ദിവസത്തിനുള്ളിൽ 1200 രൂപ പവന് കൂടി. രാജ്യാന്തരവിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്. പവന് 29,680 രൂപയും. സ്വർണ വില പവന് 30,000 കടന്നതോടെ വിപണിയിൽ ആശങ്ക വർധിച്ചിട്ടുണ്ട്. അമെരിക്ക […]

മ​ഞ്ഞ് കു​റ​യും, ചൂ​ട് കൂ​ടും

തി​രു​വ​ന​ന്ത​പു​രം: മ​ഞ്ഞി​ന്‍റെ കു​ളി​രോ​ടെ ആ​രം​ഭി​ക്കു​ന്ന പു​ല​രി​ക​ളാ​യി​രു​ന്നു ജ​നു​വ​രി​യി​ലെ പ​തി​വു കാ​ഴ്ച​യെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ൽ​പം വ്യ​ത്യ​സ്ത​മാ​ണ് കാ​ര്യ​ങ്ങ​ൾ. വേ​ന​ലെ​ത്തും മു​ൻ​പു ത​ന്നെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ശൈ​ത്യ​കാ​ല​ത്ത് മൂ​ന്നാ​ർ അ​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ​ല്ലാം ശ​ക്ത​മാ​യ മ​ഞ്ഞു വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ത​ണു​പ്പു കു​റ​യു​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.  അ​തേ​സ​മ​യം, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ചൂ​ടി​നെ പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സൂ​ര്യാ​ഘാ​തം പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. […]

പണിമുടക്കിൽ പങ്കെടുക്കില്ല; കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ തുടങ്ങു​ന്ന 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അറി​യി​ച്ചു. ബു​ധ​നാ​ഴ്ച ക​ട​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ക​ട​ക​ൾ തു​റ​ക്കാ​ൻ പൊ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണം തേ​ടി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്  ടി.​ന​സു​റു​ദ്ദീ​ൻ വ്യക്തമാക്കി. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്കി​ൽ അണി​ചേ​രു​ന്ന​ത്. വ്യാ​പാ​രി​ക​ളോ​ടും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളോ​ടും സ​മൂ​ഹ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തോ​ടും സം​യു​ക്ത തൊ​ഴി​ലാ​ളി […]

കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്ന് ഇന്ത്യ – യുഎസ് ബന്ധം; മോദി

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ – യുഎസ് ബന്ധം കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ – യുഎസ് ബന്ധം കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്‍റ് ട്രംപിനും കുടുംബത്തിനും അമെരിക്കയിലെ ജനങ്ങൾക്കും നല്ല ആരോഗ്യവും സമൃദ്ധിയും വിജയവും ഉണ്ടായിരിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. […]

ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് മോഹൻലാലിനെ

ലൂസിഫർ എന്ന ഒറ്റചിത്രം കൊണ്ട് സോഷ്യൽ മീഡിയയടക്കം കീഴടക്കിയ താരമാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയമാണ് തിയെറ്ററുകളിൽ നേടിയത്. 200 കോടി ക്ലബിൽ കയറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.ഇപ്പോഴിത ഗൂഗിളിൽ ഏറ്റവുമധികം പേർ ഈ വർഷം തെരഞ്ഞ മലയാളം സെലിബ്രിറ്റിയും മോഹൻലാലാണ്. കഴിഞ്ഞ ദിവസം ഗൂഗിൾ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരുന്നു. ലൂസിഫറും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് ഇക്കൊല്ലം മോഹൻലാലിന്‍റെ ഹിറ്റ് ചിത്രങ്ങൾ.മെഗാസ്റ്റാർ മമ്മൂട്ടിയാണ് മോഹൻലാലിന് പിന്നിൽ രണ്ടാമതായി […]