ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് മോഹൻലാലിനെ

ലൂസിഫർ എന്ന ഒറ്റചിത്രം കൊണ്ട് സോഷ്യൽ മീഡിയയടക്കം കീഴടക്കിയ താരമാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയമാണ് തിയെറ്ററുകളിൽ നേടിയത്. 200 കോടി ക്ലബിൽ കയറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.ഇപ്പോഴിത ഗൂഗിളിൽ ഏറ്റവുമധികം പേർ ഈ വർഷം തെരഞ്ഞ മലയാളം സെലിബ്രിറ്റിയും മോഹൻലാലാണ്. കഴിഞ്ഞ ദിവസം ഗൂഗിൾ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരുന്നു. ലൂസിഫറും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് ഇക്കൊല്ലം മോഹൻലാലിന്‍റെ ഹിറ്റ് ചിത്രങ്ങൾ.മെഗാസ്റ്റാർ മമ്മൂട്ടിയാണ് മോഹൻലാലിന് പിന്നിൽ രണ്ടാമതായി ഇടം പിടിച്ചിരിക്കുന്നത്. ഏഴ് സിനിമകളാണ് മമ്മൂട്ടിയുടെ ഈ വർഷം പുറത്തിറങ്ങിയത്. അഞ്ച് മലയാള സിനിമകളും, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നായി ഓരോ ചിത്രങ്ങളും പുറത്തിറങ്ങി. പേരൻപ്, യാത്ര, ഉണ്ട എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായമാണ് നേടിയത്.

courtsey content - news online
prp

Leave a Reply

*