മൂന്നര പതിറ്റാണ്ട് സേവനം, വ്യോമസേനയുടെ ബഹാദൂറിന് ഇനി വിശ്രമം

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ഇനി ചരിത്രം. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധവിമാനമായിരുന്നു. കാർഗിൽ യുദ്ധമാണ് മിഗ് 27 ന്‍റെ ശക്തി രാജ്യത്തിന് വെളിപ്പെടുത്തി തന്നത്. എന്നാൽ 35 വർഷം സേനയ്ക്ക് കരുത്തുപകർന്ന ശേഷം ഏഴു വിമാനങ്ങളടങ്ങുന്ന മിഗ് 27 ന്‍റെ  അവസാന സ്ക്വാ‍ഡ്രണും ജോധ്പൂരിൽ  സേവനം അവസാനിപ്പിച്ചിരിക്കുകയാണ്.പാർലമെന്‍റ് ആക്രമണത്തിനു ശേഷം നടന്ന സേനാവിന്യാസമായ ഓപ്പറേഷൻ […]

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയ്ക്ക് ഭൂമി നല്‍കി ഡികെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പുതിയ വിവാദത്തില്‍. യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയാണ് ഹാരോബേലെ ഗ്രാമത്തില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി 10 ഏക്കര്‍ ഭൂമിയാണ് ഡികെ ശിവകുമാര്‍ ദാനമായി നല്‍കിയത്. ശിവകുമാറിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് സ്ഥലം. ക്രിസ്തുമസ് ദിനത്തില്‍ ഭൂമി പൂജയോടെ പ്രതിമ നിര്‍മ്മാണത്തിനുളള പണികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഡികെ ശിവകുമാറും സഹോദരനും എംപിയുമായ ഡികെ […]

ഈ വസ്തുക്കൾക്ക് ആയുസ് ഇനി മൂന്ന് ദിവസം കൂടി

കൊച്ചി: ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെ 11 പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് പ്രധാനമായും നിരോധനം. നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്.  നിരോധനമേർപ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ… * പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം* ഷീറ്റുകൾ, ഗാർബേജ് ബാഗുകൾ, ജ്യൂസ് പാക്കറ്റുകൾ, * പിവിസി ഫ്ലക്സ്, തെർമോക്കോൾ * കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, ഫോർക്ക്, […]

രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ ഇന്ന്

ന്യൂഡൽഹി: രാജ്യ വ്യാപകമായി ഇന്ന് കോൺഗ്രസിന്‍റെ പതാക ജാഥ. ഇന്ത്യയെ സംരക്ഷിക്കുക ഭരണ ഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ നടത്തുന്നത്. കോൺഗ്രസ്‌ 135- ാം സ്ഥാപക ദിനത്തിൽ പൗരത്വ നിയമം ഉൾപ്പെടെയുള്ള  ബിജെപി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് ജാഥ നടത്തുന്നത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ്‌  അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും. രാഹുൽ ഗാന്ധി അസാമിലെ ഗോഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എഐസിസി ജനറൽ സെക്രട്ടറി […]

പൗരത്വ നിയമ ഭേദഗതി; ഇത്ര വലിയ പ്രതിഷേധം പ്രതിക്ഷിച്ചില്ല,കണക്ക് കൂട്ടലുകള്‍ തെറ്റിയെന്ന് മന്ത്രി

ദില്ലി: പൗരത്വ ഭേദഗതി സമരത്തില്‍ ഇത്രയും വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് ബിജെപി മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചെന്ന് സമ്മതിച്ച്‌ രംഗത്തെത്തിയത്.ഇത്രയും വലിയ പ്രതിഷേധമാണ് പൊട്ടിപുറപ്പെടുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. എനിക്ക് മാത്രമല്ല, മറ്റ് ബിജെപി മന്ത്രിമാര്‍ക്കും ജനപ്രതികള്‍ക്കും ഇത്തരമൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും ബല്യാന്‍ പറഞ്ഞു. മുസ്ലീങ്ങളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാജവ്യാപകമായി ഇത്ര വലിയ പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ […]

മോദിയുടെ റാലി ഇന്ന്; ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനിയില്‍ പതിനൊന്ന് മണിക്ക് നടക്കുന്ന വിശാല്‍ റാലിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും. പൗരത്വ നിയമത്തെക്കുറിച്ച്‌ […]

കേരളം നടുങ്ങിയിട്ട് ഇന്നേക്ക് ഒന്നരപതിറ്റാണ്ട്…

2004 ലെ ക്രിസ്മസ് രാവ് ആർക്കും അത്രപെട്ടെന്ന് മറക്കാനാകുകയില്ല. ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ ഉറങ്ങിയവർ കണ്ണടച്ച് തുറക്കുന്നതിന് മുന്നേ ഭീമൻ തിരമാലകൾ പാഞ്ഞെത്തി സകലതും തട്ടിയെടുത്തു. ലോകം മുഴുവൻ നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ് തികയുകയാണ്. 2004 ഡിസംബർ 26 നായിരുന്നു ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി ഉണ്ടായത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിൽ രാക്ഷസ തിരമാലകൾ ആഞ്ഞടിച്ചു. രണ്ടര ലക്ഷം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. […]

അതിർത്തിയിൽ സൈനികരുടെ ക്രിസ്മസ് ആഘോഷം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശ്രീനഗർ: കശ്മീരിൽ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്‍റെ ആഘോഷം. മഞ്ഞു കൊണ്ട് നിർമിച്ച സ്നോ മാനും സാന്‍റാക്ലോസും ഒക്കെയായിട്ടായിരുന്നു സൈനികരുടെ ക്രിസ്മസ് ആഘോഷങ്ങൾ. ജിംഗിൾ ബെൽസ് പാടി ചുവടുവക്കുന്ന സൈനികരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങൾ കീഴടക്കുകയാണ്. View Post courtsey content – news online

ചെ​ന്നൈ​യി​ൽ ഇ​ന്ന് ജെ​ല്ലി​ക്കെ​ട്ട് : ചെ​ന്നൈ​യി​ൻ എ​ഫ് സി – ​കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പേരാട്ടം ഇന്ന് രാത്രി 7.30 ന

മൃ​ഗാ​വേ​ശ​ത്തി​ന്‍റെ ക്രോ​ധ​വും ക്രൗ​ര്യ​വും മ​ന​ക്ക​രു​ത്തി​ന്‍റെ മൂ​ക്കു​ക​യ​റി​ൽ ത​ള​യ്ക്ക​പ്പെ​ടു​ന്ന ജെ​ല്ലി​ക്കെ​ട്ടി​നു സ​മാ​ന​മാ​ണ് എ​ക്കാ​ല​ത്തും ഐ​എ​സ്എ​ല്ലി​ലെ ചെ​ന്നൈ​യി​ൻ എ​ഫ് സി – ​കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പോ​രാ​ട്ട​ങ്ങ​ൾ. ഹീ​റോ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​വേ​ശം നു​ര​യു​ന്ന തെ​ന്നി​ന്ത്യ​ൻ ഡെ​ർ​ബി. ക​ളി​ക്കു​മു​മ്പ് ക​ളി​ക്ക​ള​ത്തി​നു വെ​ളി​യി​ൽ ആ​രാ​ധ​ക​ർ ത​മ്മി​ലു​ള്ള വാ​ക്‌​പോ​രാ​ട്ട​മാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് – ബെം​ഗ​ളു​രു ദ​ക്ഷി​ണേ​ന്ത്യ​ൻ മ​ത്സ​ര​ത്തെ ഐ​എ​സ്എ​ല്ലി​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​തെ​ങ്കി​ൽ അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള പോ​രി​ന്‍റെ യ​ഥാ​ർ​ഥ ചൂ​ട് എ​ന്നും ഇ​വി​ടെ​യാ​ണ്. കേ​ര​ള-​ചെ​ന്നൈ നേ​ര​ങ്കം. ഒ​രു വി​ജ​യ​ത്തോ​ടെ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ര​ണ്ടു ടീ​മു​ക​ളും. ചെ​ന്നൈ​യി​ലെ […]

ഷൈലോക്ക് ടീസർ ഏറ്റെടുത്ത് ആരാധകർ; ട്രെൻഡിങ്ങിൽ ഒന്നാമത്

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്‍റെ ടീസര്‍ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഒരു ലക്ഷം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി ഇടംപിടിച്ചിരിക്കുകയാണിപ്പോൾ ടീസര്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് മെഗാസ്റ്റാർ എത്തിയിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലും ചിത്രം റിലീസിനെത്തുന്നുണ്ട്. കുബേരന്‍ എന്നാണ് ചിത്രത്തിന്‍റെ തമിഴ്പതിപ്പിലെ […]