പൗരത്വ നിയമ ഭേദഗതി; ഇത്ര വലിയ പ്രതിഷേധം പ്രതിക്ഷിച്ചില്ല,കണക്ക് കൂട്ടലുകള്‍ തെറ്റിയെന്ന് മന്ത്രി

ദില്ലി: പൗരത്വ ഭേദഗതി സമരത്തില്‍ ഇത്രയും വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് ബിജെപി മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചെന്ന് സമ്മതിച്ച്‌ രംഗത്തെത്തിയത്.ഇത്രയും വലിയ പ്രതിഷേധമാണ് പൊട്ടിപുറപ്പെടുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. എനിക്ക് മാത്രമല്ല, മറ്റ് ബിജെപി മന്ത്രിമാര്‍ക്കും ജനപ്രതികള്‍ക്കും ഇത്തരമൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും ബല്യാന്‍ പറഞ്ഞു.

മുസ്ലീങ്ങളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാജവ്യാപകമായി ഇത്ര വലിയ പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ പരിക്ക് മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വമെന്നും പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ തുറകളില്‍ ഉള്ളവരില്‍ നിന്നുള്ളവരെ പിന്തുണ തേടാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടിയെന്ന് മൂന്ന് ബിജെപി എംപിമാരും രണ്ട് കേന്ദ്രമന്ത്രിമാരും വ്യക്തമാക്കി. നിയമം സംബന്ധിച്ചും പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചുമുള്ള ആശങ്കകള്‍ പരിഹരിക്കപെടേണ്ടതുണ്ട്.നിയമം പാസാക്കിയപ്പോള്‍, അതിനു പിന്നിലെ രാഷ്ട്രീയ സമവാക്യം കണക്കിലെടുത്തിരുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്, ഒരു കേന്ദ്രമന്ത്രി പറഞ്ഞു.സഖ്യകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരമാര്‍ശം.

2014 ല്‍ അധികാരത്തില്‍ ഏറിയ ശേഷം പ്രധാമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. ഇതുവരെ പോലീസ് ഏറ്റുമുട്ടലില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. നിയമത്തെ കുറിച്ച്‌ ബോധവത്കരണം നടത്താന്‍ ആര്‍എസിസിന്‍റെ നേതൃത്വത്തിലും പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രതിഷേധം നിയമത്തെ കുറിച്ച്‌ വ്യക്തതയില്ലാത്തതിനാലാണ്. പ്രതിപക്ഷം നുണ പ്രചരണം നടത്തുകയാണെന്നും മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് മന്‍മോഹന്‍ വൈദ്യ റോയിറ്റേഴിസിനോട് പ്രതികരിച്ചു.

courtsey content - news online
prp

Leave a Reply

*