രാജ്യ വ്യാപകമായി കോൺഗ്രസിന്‍റെ പതാക ജാഥ ഇന്ന്

ന്യൂഡൽഹി: രാജ്യ വ്യാപകമായി ഇന്ന് കോൺഗ്രസിന്‍റെ പതാക ജാഥ. ഇന്ത്യയെ സംരക്ഷിക്കുക ഭരണ ഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ നടത്തുന്നത്. കോൺഗ്രസ്‌ 135- ാം സ്ഥാപക ദിനത്തിൽ പൗരത്വ നിയമം ഉൾപ്പെടെയുള്ള  ബിജെപി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് ജാഥ നടത്തുന്നത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ്‌  അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.

രാഹുൽ ഗാന്ധി അസാമിലെ ഗോഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിലെ പരിപാടിയിൽ പങ്കെടുക്കും. പാർട്ടിയിലെ മുൻനിര നേതാക്കൾ വിവിധ സംസ്ഥാനങ്ങളിലെ ജാഥകൾക്ക് നേതൃത്വം നൽകും.

അതേസമയം പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി നടക്കും. രാജ്ഭവനിലേക്ക് നടത്തുന്ന മഹാറാലി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എംപി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് റാലി തുടങ്ങുന്നത്.

courtsey content - news online

prp

Leave a Reply

*