കേരളം നടുങ്ങിയിട്ട് ഇന്നേക്ക് ഒന്നരപതിറ്റാണ്ട്…

2004 ലെ ക്രിസ്മസ് രാവ് ആർക്കും അത്രപെട്ടെന്ന് മറക്കാനാകുകയില്ല. ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ ഉറങ്ങിയവർ കണ്ണടച്ച് തുറക്കുന്നതിന് മുന്നേ ഭീമൻ തിരമാലകൾ പാഞ്ഞെത്തി സകലതും തട്ടിയെടുത്തു. ലോകം മുഴുവൻ നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ് തികയുകയാണ്. 2004 ഡിസംബർ 26 നായിരുന്നു ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി ഉണ്ടായത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിൽ രാക്ഷസ തിരമാലകൾ ആഞ്ഞടിച്ചു.

രണ്ടര ലക്ഷം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. വടക്കൻ സുമാത്രയിൽ കടലിനടിയിലുണ്ടായ ഭൂകമ്പമായിരുന്നു എല്ലാം തട്ടിതെറിപ്പിച്ചത്. റിക്‌ടർ സ്കെയ്‌ലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴു മണിക്കൂറിനുള്ളിൽ കിഴക്കൻ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകൾ ഇന്ത്യൻ മഹാസമുദ്രത്തിലും നാശം വിതച്ചു.ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി ഏറെ നാശം വിതച്ചത്. ഇന്ത്യയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ 15,000ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍.കേരളത്തിലാകമാനം 170 ഓളം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ മാത്രം 100ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്തോനേഷ്യയില്‍ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയില്‍ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

courtsey content - news online
prp

Leave a Reply

*