പൊന്നിന് പൊള്ളും വില; പവന് മുപ്പതിനായിരം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധന തുടരുന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറു ദിവസത്തിനുള്ളിൽ 1200 രൂപ പവന് കൂടി. രാജ്യാന്തരവിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്.

പവന് 29,680 രൂപയും. സ്വർണ വില പവന് 30,000 കടന്നതോടെ വിപണിയിൽ ആശങ്ക വർധിച്ചിട്ടുണ്ട്. അമെരിക്ക ഇറാൻ യുദ്ധ ഭീഷണിയും രൂപയുടെ മൂല്യം താഴ്ന്നതും ഉൾപ്പെടെയുള്ള കാരണങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിച്ചിരിക്കുന്നത്.

മൂന്നാഴ്ച കൊണ്ട് ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 2200 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മാസം 13 ന് 28,000 രൂപയായിരുന്നു സ്വർണവില. ഇവിടെ നിന്നാണ് 30,200 ലേക്ക് ഘട്ടം ഘട്ടമായി സ്വർണ വില കൂടിയത്.

courtsey content - news online
prp

Leave a Reply

*