ഉഗ്രവിഷമുള്ള അപൂർവയിനം പാമ്പിനെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: ഉഗ്രവിഷമുള്ള അപൂർവ ഇനത്തിൽപ്പട്ട പാമ്പിനെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരത്ത് മലയൻകീഴിനടുത്ത് കരിപ്പൂര് നിന്നാണ് കേരളത്തിൽ അപൂർവമായി കാണുന്ന ബാൻഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെ പിടികൂടിയത്. ശംഖുവരയന്‍റെ ഇനത്തിൽപ്പെട്ട പാമ്പാണിത്. കറുപ്പിൽ മഞ്ഞ വരയുള്ള പാമ്പിന്‍റെ വാലിന്‍റെ അറ്റം അൽപ്പം മുറിഞ്ഞതായിരുന്നു.പാമ്പിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിന് കൈമാറി. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ടത്. ഇവർ ഉടനെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. തെക്കൻ ചൈന, ഇന്തോനേഷ്യ, മിസോറാം, അസം, ത്രിപുര എന്നിവിടങ്ങളിലുമാണ് ഈ പാമ്പുകളെ ധാരാളമായി കണ്ടുവരുന്നത്.

courtsey content - news online
prp

Leave a Reply

*