കേന്ദ്ര ബജറ്റ് സ്വകാര്യ മേഖലയെ വളര്‍ത്തിയെടുക്കാന്‍ ; ബിനോയ് വിശ്വം

കേന്ദ്ര ബജറ്റ് ഇത്തവണ സ്വകാര്യ മേഖലയെ വളര്‍ത്തിയെടുക്കാന്‍ ഉള്ളതാണെന്ന് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ പരാജയമാണെന്നും ദേശീയവാദം പറയുന്ന സര്‍ക്കാര്‍ ആണ് പൊതുമേഖലയെ നശിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ധനമന്ത്രി അകം പൊള്ളയായ ഒന്നിനെ പൊതിയാന്‍ വേണ്ടി രണ്ട് മണിക്കൂര്‍ നേരം എന്തൊക്കെയോ പറയുകയായിരുന്നു ബജറ്റ് അവതരണത്തിലൂടെയെന്നും സ്വകാര്യ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചങ്കും കരളും നല്‍കുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം.

ആദായ നികുതിയില്‍ വാരിക്കോരി ഇളവ്,​ കര്‍ഷകര്‍ക്ക് ആവോളം കരുതല്‍,​ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പുത്തന്‍ ഉണര്‍വേകുന്ന പ്രഖ്യാപനങ്ങള്‍: കേന്ദ്ര ബഡ്‌ജറ്റിനെ ഇങ്ങനെ വിശകലനം ചെയ്യാം

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രാധന്യം നല്‍കിയും ആദായ നികുതി നിരക്കുകളില്‍ വാരിക്കോരി ഇളവുകള്‍ പ്രഖ്യാപിച്ചും രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബഡ്‌ജറ്റ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടുള്ളതായിരുന്നു രണ്ട് മണിക്കൂര്‍ 40 മിനുട്ട് നീണ്ടു നിന്ന ബഡ്‌ജറ്റ് അവതരണം. കാര്‍ഷികമേഖല, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, നികുതി തുടങ്ങിയ മേഖലകളില്‍ കാതലായ വികസന പ്രഖ്യാപനങ്ങള്‍ ബഡ്‌ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാര്‍ഷികം കാര്‍ഷികവരുമാനം 18.2ശതമാനത്തില്‍നിന്ന് 16.5ശതമാനമായി. കാര്‍ഷികയന്ത്രവല്‍ക്കരണം, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം […]

കൊറോണ ബാധയെന്ന് സംശയം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാള്‍ ചികിത്സ തേടി

കണ്ണൂര്‍: ( 01.02.2020) ചൈനാസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ ഐസലേഷന്‍ വാര്‍ഡിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായാണ് ചൈനയില്‍ നിന്നെത്തിയ ആളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കകള്‍ക്കിടയില്ലെന്നും ആര്‍ എം ഒ ഡോ. എം സരിന്‍ […]

വീണ്ടും മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; ഉല്‍പ്പാദനം നിര്‍ത്തി വെച്ചു

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. 12 മണിയോടെ ആറാം നമ്ബര്‍ ജനറേറ്ററിന്റെ അനുബന്ധഭാഗത്താണു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കനത്ത പുക മൂലം സംഭവസ്ഥലം പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണു രണ്ടാം നമ്ബര്‍ ജനറേറ്ററിനു സമീപം പൊട്ടിത്തെറിയുണ്ടായത്.

കേന്ദ്ര ബജറ്റ് 2020: കേരളത്തിന് 15236 കോടി രൂപ നികുതി വിഹിതം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി

കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും ലഭിക്കും. തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി രൂപയും തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മാറ്റിവെച്ചു. മത്സ്യബന്ധന […]

ബജറ്റ് 2020; ഇറക്കുമതി ചെയ്യുന്ന ‘സാധനങ്ങളുടെ’ വില കൂടും, ആഭ്യന്തര ഉത്പാദകരെ സഹായിക്കുക ലക്ഷ്യം!

ദില്ലി: ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണീച്ചര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കൂടും. ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ കൂട്ടി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സ്വതന്ത്രവ്യാപാരകരാറില്‍ നിന്നും ആഭ്യന്തര ഉത്പാദകരെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടി. നികുതി കേസുകള്‍ ഒഴിവാക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച്‌ 31 -നകം കുടിശ്ശിക അടച്ചാല്‍ അധികതുക നല്‍കേണ്ട. ജൂണ്‍ 30 വരെ ആദായനികുതി കുടിശ്സിക തീര്‍ത്താല്‍ ചെറിയ പിഴ ഒടുക്കിയാല്‍ മതിയെന്നാണ് […]

ബജറ്റ് പ്രഖ്യാപനത്തിനിടെയും സ്വര്‍ണവില കുതിച്ചുയരുന്നു

കോട്ടയം: സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് ഇന്ന് 280 രൂപ വര്‍ധിച്ച്‌ 30,400 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 3,800 രൂപയായി. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്‍റെ വില.

വിക്രം ഭട്ട് ചിത്രം ‘ഹാക്ക്ഡ്‌’; പുതിയ വീഡിയോ സോങ് പുറത്തിറങ്ങി

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ഹാക്ക്ഡ്. ഹിന ഖാന്‍, രോഹന്‍ ഷാ, മോഹിത് മല്‍ഹോത്ര, സിദ്ദീഖ് മക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ആണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായമായ ഒരു പെണ്‍കുട്ടിയോടുള്ള പ്രണയത്തെക്കുറിച്ചും അത് ഒരു ഭ്രാന്തായി മാറുന്നതിനെക്കുറിച്ചുമാണ് കഥ പ്രധാനമായും പറയുന്നത്. ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ഒന്നും സുരക്ഷിതമല്ലെന്നും ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്നു. ജീത് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. പ്രകാശ് ചിത്രത്തിന്‍റെ […]

ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിഞ്ഞില്ല. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച്‌ അവര്‍ ഇരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചത്. തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല.

ആ​ദാ​യ​നി​കു​തി​യി​ല്‍ ഇ​ള​വ്; പ​ക്ഷേ ഒ​ഴി​വു​ക​ള്‍ ഇ​ല്ലാ​താ​കും

ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ​നി​കു​തി ഘ​ട​ന​യി​ല്‍ മാ​റ്റം​വ​രു​ത്തി ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ഒ​ഴി​വു​ക​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞു. നി​ല​വി​ലെ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലെ സ്ലാ​ബു​ക​ളി​ല്‍ തു​ട​രാം. അ​ല്ലെ​ങ്കി​ല്‍ ഇ​ള​വു​ക​ള്‍ ഇ​ല്ലാ​തെ പു​തി​യ സ്ലാ​ബു​ക​ളി​ലേ​ക്ക് മാ​റാം. നി​ല​വി​ലു​ള്ള നൂ​റോ​ളം ഇ​ള​വു​ക​ളി​ലും ഒ​ഴി​വു​ക​ളി​ലും 70 എ​ണ്ണം ഇ​നി അ​നു​വ​ദി​ക്കി​ല്ല. പു​തി​യ സ്ലാ​ബും നി​ര​ക്കും അ​ഞ്ച് ല​ക്ഷം വ​രെ നി​കു​തി​യി​ല്ലഅ​ഞ്ച് ല​ക്ഷം മു​ത​ല്‍ ഏ​ഴ​ര ല​ക്ഷം വ​രെ – പ​ത്ത് ശ​ത​മാ​നം (നി​ല​വി​ല്‍ 20 ശ​ത​മാ​നം)ഏ​ഴ​ര ല​ക്ഷം മു​ത​ല്‍ പ​ത്ത് ല​ക്ഷം വ​രെ – 15 […]