ആദായ നികുതിയില്‍ വാരിക്കോരി ഇളവ്,​ കര്‍ഷകര്‍ക്ക് ആവോളം കരുതല്‍,​ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പുത്തന്‍ ഉണര്‍വേകുന്ന പ്രഖ്യാപനങ്ങള്‍: കേന്ദ്ര ബഡ്‌ജറ്റിനെ ഇങ്ങനെ വിശകലനം ചെയ്യാം

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രാധന്യം നല്‍കിയും ആദായ നികുതി നിരക്കുകളില്‍ വാരിക്കോരി ഇളവുകള്‍ പ്രഖ്യാപിച്ചും രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബഡ്‌ജറ്റ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടുള്ളതായിരുന്നു രണ്ട് മണിക്കൂര്‍ 40 മിനുട്ട് നീണ്ടു നിന്ന ബഡ്‌ജറ്റ് അവതരണം. കാര്‍ഷികമേഖല, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, നികുതി തുടങ്ങിയ മേഖലകളില്‍ കാതലായ വികസന പ്രഖ്യാപനങ്ങള്‍ ബഡ്‌ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കാര്‍ഷികം

  • കാര്‍ഷികവരുമാനം 18.2ശതമാനത്തില്‍നിന്ന് 16.5ശതമാനമായി.
  • കാര്‍ഷികയന്ത്രവല്‍ക്കരണം, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍.
  • 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്ബുകള്‍ നല്‍കും.
  • കര്‍ഷകര്‍ക്കായി കിസാന്‍ റെയില്‍ പദ്ധതി.
  • കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും.
  • വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും.
  • തരിശിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും.
  • കാര്‍ഷിക ചരക്ക് കൈമാറ്റത്തിന് ട്രെയിനുകള്‍.
  • 2020ല്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്.
  • കര്‍ഷകര്‍ക്കായി 16 ഇന കര്‍മ പദ്ധതികള്‍.
  • കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.
  • മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം.
  • 2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.
  • ക്ഷീരോത്പാദനം ഇരട്ടിയാക്കും.
  • മത്സ്യമേഖലയ്ക്ക് ആശ്വാസം, സാഗര്‍ മിത്ര പദ്ധതി നടപ്പാക്കും.

ആരോഗ്യ മേഖലയുടെ നവീകരണത്തിനായി നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കാണ് 69,​000 കോടി രൂപ വകയിരുത്തും.

ആരോഗ്യ മേഖലയിലെ പരിഷ്ക്കാരങ്ങള്‍

  • മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചു.
  • ജന്‍ ജീവന്‍ മിഷന് 3.6 ലക്ഷം കോടി രൂപ
  • മിഷന്‍ ഇന്ദ്രധനുഷില്‍ 12 രോഗങ്ങള്‍ കൂടെ ഉള്‍പ്പെടുത്തും , ജീവിത ശൈലി രോഗങ്ങളും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും
  • 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ നിര്‍മ്മിക്കും
  • ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ പ്രത്യേക പദ്ധതി.

സ്ത്രീ ശാക്തീകരണം

കേന്ദ്ര സര്‍ക്കാരിന്റെ ‘ബേട്ടി പഠാവോ ബേട്ടി ബചാവോ” പദ്ധതി വന്‍ വിജയമായിരുന്നെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ വ്യക്തമാക്കി. ബ‌ഡ്‌ജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പരാമ‍ര്‍ശം. സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെ മറികടന്നെന്നും അവര്‍ പറഞ്ഞു. ബഡ്‌ജറ്റില്‍ കുട്ടികളുടെ പോഷകാഹാര പദ്ധതിക്കായി 3,56,000 കോടി രൂപ അനുവദിച്ചു. വനിതാകേന്ദ്രീകൃത പദ്ധതികള്‍ക്കായി 28600 കോടിയും വകയിരുത്തി. പിന്നാക്ക വിഭാഗത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് കേന്ദ്ര ബഡ്ജറ്റ്. പട്ടികജാതി, ഒബിസി വിഭാഗങ്ങള്‍ക്കായി 85,000 കോടിയും, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനത്തിനായി 53,700 കോടി രൂപയും അനുവദിച്ചു. സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും പ്രാധാന്യമേറിയതാണ്.

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ 3000 കോടി നൈപുണ്യവികസനത്തിനാണ്. ‘സ്റ്റഡി ഇന്‍ ഇന്ത്യ’ എന്ന പേരില്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നും ബഡ്‌ജറ്റ് അവതരണവേളയില്‍ ധനമന്ത്രി വ്യക്തമാക്കി.

  • പുതിയ വിദ്യാഭ്യാസ നയം ഉടന്‍
  • കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
  • എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ്
  • നിരാലംബര്‍ക്കായി ഓണ്‍ലൈന്‍ ബിരുദ വിദ്യാഭ്യാസം​
  • വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും
  • നാഷണല്‍ പൊലീസ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലകള്‍ സ്ഥാപിക്കും

മറ്റ് പ്രധാന പദ്ധതികള്‍

  • അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍.
  • ഇലക്‌ട്രോണിക് നിര്‍മാണം വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതി.
  • ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 3.6 ലക്ഷം കോടി അനുവദിച്ചു. രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് മാര്‍ഗം ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യം.
  • ജല ദൗര്‍ബല്യമുള്ള 100 ജില്ലകള്‍ക്കായി സമഗ്ര പദ്ധതി.
  • സ്വകാര്യപങ്കാളിത്തത്തോടുകൂടി ഡേറ്റ സെന്റര്‍ പാര്‍ക്കുകള്‍.
  • റെയില്‍ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍.
  • ഭാരത് നെറ്റ് എന്ന പേരില്‍ ഒപ്‌റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് ശൃംഖല. 6000കോടി ഇതിനായി അനുവദിച്ചു.
  • ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍.
  • 100 പുതിയ വിമാനത്താവളങ്ങള്‍
  • ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും.
  • വൈദ്യുത ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് വൈദ്യുത മീറ്റര്‍.
  • ടെക്‌സ്‌റ്റൈല്‍ മിഷന് 1480 കോടി
  • ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍.
prp

Leave a Reply

*