കേന്ദ്ര ബജറ്റ് സ്വകാര്യ മേഖലയെ വളര്‍ത്തിയെടുക്കാന്‍ ; ബിനോയ് വിശ്വം

കേന്ദ്ര ബജറ്റ് ഇത്തവണ സ്വകാര്യ മേഖലയെ വളര്‍ത്തിയെടുക്കാന്‍ ഉള്ളതാണെന്ന് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ പരാജയമാണെന്നും ദേശീയവാദം പറയുന്ന സര്‍ക്കാര്‍ ആണ് പൊതുമേഖലയെ നശിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ധനമന്ത്രി അകം പൊള്ളയായ ഒന്നിനെ പൊതിയാന്‍ വേണ്ടി രണ്ട് മണിക്കൂര്‍ നേരം എന്തൊക്കെയോ പറയുകയായിരുന്നു ബജറ്റ് അവതരണത്തിലൂടെയെന്നും സ്വകാര്യ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചങ്കും കരളും നല്‍കുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം.

prp

Leave a Reply

*