
ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിഞ്ഞില്ല. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് അവര്‍ ഇരുന്നു.
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചത്. തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല.
