വിക്രം ഭട്ട് ചിത്രം ‘ഹാക്ക്ഡ്‌’; പുതിയ വീഡിയോ സോങ് പുറത്തിറങ്ങി

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ഹാക്ക്ഡ്. ഹിന ഖാന്‍, രോഹന്‍ ഷാ, മോഹിത് മല്‍ഹോത്ര, സിദ്ദീഖ് മക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ആണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായമായ ഒരു പെണ്‍കുട്ടിയോടുള്ള പ്രണയത്തെക്കുറിച്ചും അത് ഒരു ഭ്രാന്തായി മാറുന്നതിനെക്കുറിച്ചുമാണ് കഥ പ്രധാനമായും പറയുന്നത്. ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.

സോഷ്യല്‍ മീഡിയയില്‍ ഒന്നും സുരക്ഷിതമല്ലെന്നും ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്നു. ജീത് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. പ്രകാശ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നു.അമര്‍ താക്കൂര്‍,കൃഷ്ണ ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.

prp

Leave a Reply

*