ബജറ്റ് 2020; ഇറക്കുമതി ചെയ്യുന്ന ‘സാധനങ്ങളുടെ’ വില കൂടും, ആഭ്യന്തര ഉത്പാദകരെ സഹായിക്കുക ലക്ഷ്യം!

ദില്ലി: ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണീച്ചര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കൂടും. ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ കൂട്ടി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സ്വതന്ത്രവ്യാപാരകരാറില്‍ നിന്നും ആഭ്യന്തര ഉത്പാദകരെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടി. നികുതി കേസുകള്‍ ഒഴിവാക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച്‌ 31 -നകം കുടിശ്ശിക അടച്ചാല്‍ അധികതുക നല്‍കേണ്ട. ജൂണ്‍ 30 വരെ ആദായനികുതി കുടിശ്സിക തീര്‍ത്താല്‍ ചെറിയ പിഴ ഒടുക്കിയാല്‍ മതിയെന്നാണ് ബജറ്റില്‍ വ്യക്തമാക്കുന്നത്. അതേസമയം ബജറ്റ് ദിവസവും ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. സെക്സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 12,000 മാര്‍ക്കിന് താഴേക്ക് നിലംപതിച്ചു.

കസ്റ്റംസ് ഡ്യൂട്ടി കൂട്ടി, കോര്‍പ്പറേറ്റ് നികുതി കുറച്ചു. അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്ബനികള്‍ ഓഡിറ്റ് ചെയ്യേന്‍ണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ സീതാരാമന്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 37 മിനിറ്റും എടുത്താണ് നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗവും നിര്‍മ്മല സീതാരാമന്‍ സ്വന്തം പേരിലാക്കി.

prp

Leave a Reply

*