ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; അച്ഛന്‍ മകന്‍ കൂട്ടുകെട്ടില്‍ ‘അരവിന്ദന്‍റെ അതിഥികള്‍’

ഏറെ നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസവും, ശ്രീനിവാസനും വിണ്ടും ഒന്നിക്കുന്നു. എം മോഹന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ”ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്‍റെ അതിഥികള്‍. ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു”.. എന്നായിരുന്നു പോസ്റ്റ് ചെയ്തത്.. ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും […]

ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന മോദി; ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലി- video

അഹമ്മദാബാദ്: ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍.  തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കവേ കൂടുതല്‍ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്‍റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഷെയര്‍ ചെയ്ത ഉടന്‍ തന്നെ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ജൈനേന്ദ്രയുടെ പോസ്റ്റ്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബിജെപി അധികാരം […]

ടിവി ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്‍റെയും അഖിലയുടെയും ഏകമകന്‍ അഭിഷേകാണ് മരിച്ചത്. ഞായറാഴ്ച രാവിലെ  പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഒറവത്തൂരിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടിവി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ  ഉടന്‍ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും  പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം […]

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ തുറന്നുകാട്ടി ഒരു ചിത്രം; ‘അരുവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രം ‘അരുവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. നിരവധി പുതുമുഖങ്ങളാണ് അരുവിയില്‍ അണിനിരക്കുന്നത്. അതിഥി ബാലന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേത ശേഖര്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷം കൈകാര്യം ചെയ്യുന്നത്. 2015ല്‍ ഓഡിഷന്‍ നടത്തിയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്ത്. 144 സെക്കന്‍റ് ദൈര്‍ഘ്യമുള്ള അരുവിയുടെ ട്രെയിലര്‍, ടീസറിന്‍റെ തുടര്‍ച്ച തന്നെയാണ്. സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന […]

ഐ ലീഗ് വീണ്ടും കേരളത്തില്‍; പ്രതീക്ഷയോടെ ഗോകുലം എഫ്സി

കോഴിക്കോട് : ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഐ ലീഗ് വീണ്ടും കേരളത്തില്‍ എത്തുമ്പോള്‍ ഗോകുലം എഫ്സിയ്ക്ക് ഇന്ന് ഹോം ഗ്രൗണ്ട് മത്സരം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. ഐ ലീഗില്‍  മത്സരത്തില്‍ കേരളത്തിന്‍റെ സ്വന്തം ഗോകുലം കേരള എഫ്സി, ചെന്നൈ സിറ്റി എഫ്സിയെ നേരിടും. ആദ്യം കളിച്ച മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഇരു ടീമുകളും കോഴിക്കോട് എത്തുന്നത്. സീസണിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഗോകുലം.

ഇനി രാഹുല്‍ യുഗം?; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യ ഭരണാധികാരി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. വിവിധ പി.സി.സികളില്‍ നിന്നെത്തിയ 93 പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്. ഇന്ന് രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്‍ തനിക്ക് വേണ്ടി സമര്‍പ്പിക്കുന്ന പത്രികകളില്‍ ഒപ്പിട്ടു. വൈകിട്ട് 3.30ന് പത്രികാ […]

ഷോര്‍ട്ട് മെസേജ് സര്‍വീസിന് 25 വയസ്

എസ്‌എംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഷോര്‍ട്ട് മെസേജ് സര്‍വീസ് 25ാം വയസ്സില്‍ എത്തിനില്‍ക്കുകയാണ്. 1990 കളിലും 2000 കളിലും ജനങ്ങളുടെ തുടിപ്പായിരുന്ന എസ്‌എംഎസ്, സ്മാര്‍ട്ട് ഫോണുകളുടെയും സാങ്കേതിക വിദ്യയിലെ വളര്‍ച്ചയോടും കൂടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.  സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍  എസ്‌എംഎസിനെ നിലംപരിശാക്കി എന്ന് വേണമെങ്കില്‍ പറയാം. 1992 ഡിസംബര്‍ രണ്ടിന് 22 കാരനായ നെയില്‍ പാപ് വര്‍ത്ത് എന്ന എന്‍ജിനീയറാണ് കമ്പ്യൂട്ടറില്‍ നിന്ന്‍ ആദ്യത്തെ മെസേജ് അയച്ചത്. അക്കാലത്തെ വോഡഫോണ്‍ ഡയറക്ടറായിരുന്ന റിച്ചാര്‍ഡ് ജാര്‍വിസിന് മെറി ക്രിസ്തുമസ് എന്ന സന്ദേശമാണ് കൈമാറിയത്. പിന്നീടങ്ങോട്ട് എസ്‌എംഎസുകളുടെ കാലമായിരുന്നു. […]

ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ വിശാല്‍; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്‍റെ ആദ്യം അങ്കം കുറിക്കുന്നത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ കമലും രജനിയും മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശാലിന്‍റെ അപ്രതീക്ഷിത രംഗപ്രവേശം. ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് വിശാല്‍ പറഞ്ഞു. നടികര്‍ സംഘം, തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റായ വിശാല്‍ തന്‍റെ […]

ഓഖി; കടലില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി .നാവികസേന നടത്തിയ തിരച്ചിലിനു ശേഷമാണ് ഇവരെ  രക്ഷിക്കാന്‍ സാധിച്ചത്. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തീരത്തേക്ക് തിരിച്ചു. നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇനി എണ്‍പതോളം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൂ​​ടി ക​​ണ്ടെ​​ത്താ​​നു​​ണ്ടെ​​ന്നാ​ണ് റിപ്പോര്‍ട്ട്. അതേസമയം  കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് […]

ഫാ.ടോമിനേയും ഇറാഖിലെ മലയാളി നഴ്സുമാരെയും രക്ഷിച്ചത് രാജ്യസ്നേഹം; മോദി

അഹമ്മദാബാദ്: ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അഹമ്മദാബാദില്‍ നടന്ന പൊതു പരിപാടിയില്‍, ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് മക്വാന്‍ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ‘രാഷ്ട്രഭക്തി’ തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. […]