കൊച്ചി: മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിറകെ ആണ് നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താന്‍ പരിമിതികള്‍ ഉണ്ട്. യാഥാര്‍ത്ഥ പ്രതികള്‍ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം […]
Category:
സ്വപ്നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയിലൂടെ; കേരളത്തിലെ വികസനം തടയാന്‍ ഇഡി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി;
കൊല്ലം: സംസ്ഥാനത്ത് സ്വപ്നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതുകൊണ്ടാണെന്നും കേരളത്തിലെ വികസനം തടയാനുള്ള ശ്രമത്തിലാണ് നിലവില്‍ ഇഡിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇഡിയുടെ ഉദ്ദേശം വ്യക്തമാണ്. കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാന്‍ കിഫ്ബിയെ തകര്‍ക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചിരുന്നു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തുമെന്ന് പറഞ്ഞപ്പോള്‍ […]
റോഡില്‍ കുഴികള്‍; ചെളിവെള്ളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് യുവാവ്
പാലക്കാട്: തകര്‍ന്ന റോഡിലെ ചെളിവെള്ളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് യുവാവ്. പട്ടാമ്ബി നഗരത്തിലെ റോഡ് തകര്‍ന്നതോടെയാണ് കരിമ്ബുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയിലെ വെള്ളത്തില്‍ കുളിച്ചത്.കുഴിയില്‍ വാഴ നട്ടും പ്രതിഷേധിച്ചു. കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ഗുരുവായൂര്‍ സംസ്ഥാന പാതയിലെ പട്ടാമ്ബി ഭാഗത്തെ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതല്‍ മേലെ പട്ടാമ്ബി ജംക്ഷന് വരെയുള്ള ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടു. റോഡിലെ കുഴികള്‍ അടയ്ക്കണമെന്നും ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് […]
കോവിഡിനെ തുരത്തിയതായി കിം ജോങ് ഉന്‍; മാസ്ക് അഴിച്ച് ഉത്തര കൊറിയ
സിയോള്‍: കോവിഡ് മഹാമാരിക്കെതിരെ പൂര്‍ണ വിജയം നേടിയെന്ന കിം ജോങ് ഉന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തര കൊറിയയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 17 ദിവസത്തോളം സ്റ്റേറ്റ് മീഡിയയില്‍ പ്രത്യക്ഷപ്പെടാതിരുന്ന കിം ബുധനാഴ്ച നടന്ന ഭരണകക്ഷി യോഗത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ‘വലിയ ക്വാറന്റൈന് യുദ്ധത്തില്‍’ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. […]
സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക; വിവാദം; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും
പാലക്കാട്: പാലക്കാട് മുതലമടയില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം. സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്ബതി അണ്ണാനഗറിലാണ് സംഭവം. ചെമ്മണാമ്ബതി സ്വദേശിയായ കെ ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. സിപിഎം നേതാവ് കൂടിയാണ് കെ ജയരാജന്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
സംസ്ഥാനത്ത് തുടര്‍ഭരണം വന്നതില്‍ പ്രതിപക്ഷത്തിന് പകയെന്ന് മുഖ്യമന്ത്രി
കൊല്ലം: സംസ്ഥാനത്ത് തുടര്‍ഭരണം വന്നതില്‍ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കരുതി. എന്നാല്‍ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. ഇത് യുഡിഎഫില്‍ ഞെട്ടലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഓഫീസുകള്‍ നിര്‍മിക്കാന്‍ പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളും സാമ്ബത്തികമായി പിന്തുണക്കുന്നുണ്ട്. അതാണ് ഈ പാര്‍ട്ടിയുടെ ശക്തി. ഇതൊരു […]
പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ ; മന്ത്രിമാര്‍ക്ക് അനുവദിച്ച് ഉത്തരവായി
തിരുവനന്തപുരം : സംസ്ഥാനത്ത് 10 മന്ത്രിമാര്‍ക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ കാറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സാമ്ബത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി 10 കാറുകള്‍ കൂടി വാങ്ങാന്‍ തീരുമാനം. എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വി.ഐ.പി സന്ദര്‍ശനവുമായി ബന്ധപ്പെട്ടും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.നിലവില്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകളുടെ കാലപ്പഴക്കം പരിഗണിച്ചാണ് ഈ തീരുമാനം. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വിനോദ സഞ്ചാര വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ അവര്‍ […]
മന്ത്രി പി.രാജീവിന്റെ പരാതിയില്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് പോലീസ് മെഡല്‍; പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന്റെ പരാതിയില്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോള് റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജനാണ് മെഡല്‍. ഇടറോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ മന്ത്രി പി.രാജീവിന്റെ പതിവ് റൂട്ട് മാറ്റിയ സംഭവത്തിലാണ് പൈലറ്റ് പോയ സാബുരാജനെയും സി.പി.ഒ സുനിലിനെയും സസ്പെന്‍ഡ് ചെയ്തത്. പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാന്‍ പള്ളിച്ചല്‍ഭാഗത്ത് […]
ട്രോള്‍ ഏറ്റുവാങ്ങാന്‍ ജീവിതം ഇനിയും ബാക്കി; കുന്നപ്പിള്ളി എയറില്‍ തന്നെ; അവസാനം എംഎല്‍എയുടെ വിശദീകരണം
എറണാകുളം അങ്കമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇന്നലെ മമ്മൂട്ടി എത്തിയിരുന്നു. ഉദ്ഘാടനം ഒക്കെ നല്ല രീതിയില്‍ കഴിഞ്ഞു. എന്നാല്‍ തൊട്ട് പിന്നാലെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പെരുമ്ബാവൂര്‍ എംഎല് എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരിഹാസങ്ങളുടെ പെരുമഴയായിരുന്നു. ഈ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍ദോസ് കുന്നപ്പിള്ളി. ഉദ്ഘാടനത്തിനായി ഉണ്ടായിരുന്നത് രണ്ട് കെട്ടിടങ്ങളാണ്. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി ആയിരുന്നു. എന്നാല്‍ മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താന്‍ ആയിരുന്നു. ഇക്കാര്യം അറിയാതെയാണ് മമ്മൂട്ടി അവിടേക്ക് […]
‘ദേശീയ പതാക ഉയര്‍ത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കണം’; വിവാദ നിര്‍ദേശം
‘ദേശീയ പതാക ഉയര്‍ത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കണം’; വിവാദ നിര്‍ദേശം ന്യൂഡല്‍ഹി; ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്കി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിര്‍ദേശം. ദേശീയ പതാക ഉയര്‍ത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. ദേശീയ പതാക ഉയര്‍ത്താത്ത വീടുകളെ നമുക്ക് വിശ്വസിക്കാനാവില്ല. അത്തരം വീടുകളുടെ ചിത്രങ്ങള്‍ […]