ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ വിശാല്‍; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്‍റെ ആദ്യം അങ്കം കുറിക്കുന്നത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ കമലും രജനിയും മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശാലിന്‍റെ അപ്രതീക്ഷിത രംഗപ്രവേശം. ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് വിശാല്‍ പറഞ്ഞു.

നടികര്‍ സംഘം, തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റായ വിശാല്‍ തന്‍റെ ഭരണ പാടവം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താരം മത്സരിക്കുന്നത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഡിസംബര്‍ 17നാണ് തിരഞ്ഞെടുപ്പ്.

രാമാപുരത്തുള്ള എം.ജി.ആറിന്‍റെ വസതിയിലും തുടര്‍ന്ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധിയിലും സന്ദര്‍ശനം നടത്തിയശേഷമാകും വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. കൂടാതെ ബി.ജെ.പി സ്ഥാനാര്‍ഥി കരു നാഗരാജും  ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്നാണ് സൂചന.

 

 

prp

Related posts

Leave a Reply

*